ജി.യു.പി.എസ് പുള്ളിയിൽ/ദുരിതക്കടലിൽ താങ്ങായി .....

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) ('2019ലെ പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയപ്പോൾ ,പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019ലെ പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയപ്പോൾ ,പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്നായിരുന്നു ജിയുപിഎസ് പുള്ളിയിൽ . സ്കൂളിലെ മുഴുവൻ ജീവനക്കാരും തങ്ങളാൽ കഴിയുന്ന സേവനങ്ങൾ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ നൽകുകയുണ്ടായി.  പ്രളയത്തിൽ അകപ്പെട്ട കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ആവശ്യമായ മാനസിക സാമ്പത്തിക പിന്തുണകൾ നൽകി. കുട്ടികൾക്ക് ആവശ്യമായ  വസ്ത്രങ്ങൾ, ബാഗ്, പഠനോപകരണങ്ങൾ എന്നിവ ലഭ്യമാക്കുകയും ചെയ്തു .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23 ന് നമ്മുടെ സംസ്ഥാനം ലോക് ഡ ഡൗണിലേക്ക് നീങ്ങിയപ്പോൾ , ഉപജീവനത്തിനായി ബുദ്ധിമുട്ടുന്ന   വിദ്യാർത്ഥികളെ കണ്ടെത്തി, സ്കൂളിലെ അധ്യാപകരുടെയുംഅനധ്യാപക രുടെയും അകമഴിഞ്ഞ സഹകരണത്തോടെ വിദ്യാർത്ഥികളുടെ കുടുംബങ്ങളിലേക്ക്   ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കിക്കൊണ്ട് , സ്കൂൾ സാമൂഹിക പ്രതിബദ്ധത നിറവേറ്റി.