നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്/സൗകര്യങ്ങൾ
രണ്ടു നിലകളിലായി വിശാലമായ എട്ടു ക്ലാസ്സ് മുറികളും ഫാനുകൾ, ഫർണ്ണീച്ചറുകൾ എന്നിവ സഹിതം വിശാലമായ പഠന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ലെ ലെവൽ വാട്ടർടാങ്കും മഴവെള്ള സംഭരണിയും കുട്ടികൾക്കാവശ്യമായ ജല ലഭ്യത സാധ്യമാക്കുന്നു. വൃത്തിയും ശുചിത്വവുമുള്ള ശുചീകരണമുറികളും വിശാലമായ മുറ്റവും കുട്ടികൾക്ക് അനുയോജ്യമാരീതിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചുറ്റുമതിലിനാൽ സംരക്ഷിതമായ സ്കൂൾ കോമ്പൗണ്ടും കുട്ടികൾക്ക് ഗതാഗത സൗകര്യവും ലഭ്യമാണ്. എട്ടു കമ്പ്യൂട്ടറുകളും ലാപ്ടോപ്പും സഹിതമുള്ള അതിവിശാലമായ കമ്പ്യൂട്ടർ ലാബും വൈഫൈ ഉൾപ്പെടെയുള്ള ഇൻറർ നൈറ്റ് സൗകര്യവും ലഭ്യമാണ്.