ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അലിഫ് ക്ലബ് ?

________

    ഭാഷാ പഠനം എളുപ്പ മാക്കുന്നതിനും. ഭാഷാ ശേശി വർദ്ധിപ്പിക്കുന്നതിനും വേണ്ടി. കുട്ടികൾക്ക് അനിയോജ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് അലിഫ് ക്ലബ് .

പ്രവർത്തനങ്ങൾ

______

അലിഫ് മെഗാക്വിസ്: സ്കൂൾ തലം സബ്ജില്ലാതലം ജില്ലാതലം സംസ്ഥാന തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ നടത്തപ്പെടുന്നു.

പൊതു വിജ്ഞാനം ഭാഷാ ശേഷി എന്നിവ പരിശോധിക്കുന്നു

ദിനാചരണങ്ങൾ

______

    വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ അറബിഭാഷയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.

കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.

    അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു.

മലയാളം ക്ലബ്

മലയാള ഭാഷയുടെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ  മലയാളം ക്ലബ് സുപ്രധാന  പങ്കു വഹിക്കുന്നു.മലയാള

സാഹിത്യാഭിരുചി വളർത്തുന്നത്തിനും സർഗാത്‌മക  കഴിവുകൾ വളർത്തുന്നതിനും  മലയാളം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

ജൂൺ 19 വായന ദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. വായനക്കുറിപ്പ് തയ്യാറാക്കാനാവശ്യപ്പെടുകയും ചെയ്തു.

അക്കാദമിക  വർഷം മുഴുവൻ

ഓരോ ദിവസവും  ഓരോ പുസ്തകവും മഹത് വചനവും കുട്ടികൾ

പരിചയപ്പെടുത്തുന്നു.

വായനവാരാചരണത്തിന്റെ  ഭാഗമായി  വായനയുടെ  പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന, പ്ലകാർഡ് തയ്യാറാക്കൽ, ക്വിസ് എന്നിവ നടത്തി.ഓരോ ദിവസവും അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കരുളായിയിലെ പ്രമുഖ എഴുത്തുകാർ, വ്യക്തികൾ  എന്നിവരുടെ വായനസന്ദേശവും  വായന വാരാചരണത്തെ  സമ്പുഷ്ടമാക്കി. ക്ലാസ്സ്‌ ഗ്രൂപ്പിൽ നടന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക്  വളരെ വിജ്ഞാന പ്രദമായിരുന്നു.

ജൂലൈ 5 ബഷീർ ദിനത്തിൽ

ചിത്രരചന, മോണോആക്ട്, ബഷീർ കഥാപാത്രങ്ങളെ  പരിചയപ്പെടുത്തൽ, പുസ്തക പരിചയം,പ്രഭാഷണം, കഥാപാത്ര വേഷമിടൽ  തുടങ്ങിയ  പ്രവർത്തനങ്ങൾക്ലാസ്സ്‌ ഗ്രൂപ്പുകളിൽ  നടന്നു.

മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്  രൂപീകരിക്കുന്നതിലൂടെ  ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുകയും അതിലൂടെ കുട്ടികളുടെ ഭാഷാപരമായ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സാധിക്കുകയും ചെയ്യും.

കുട്ടികളുടെ സർഗാത്മക രചനകൾ ഇംഗ്ലീഷ് ഭാഷയിലൂടെ   എഴുതാൻ ഇംഗ്ലീഷ് ക്ലബുകളുടെ രൂപീകരണം സഹായിക്കും.   ജി.യു പി.എസ് പുള്ളിയിൽ 2021_22 വർഷത്തിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ രചനകൾ നോട്ടീസ് ബോർഡിൽ തവണകളായി പ്രദർശിപ്പിച്ചു. കൂടതെ കുട്ടികൾ അവരുടെ ഇംഗ്ലീഷ് മാഗസിൻ ' അൾട്ടസ ' പുറത്തിറക്കി.

സയൻസ് ക്ലബ്

കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ  ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ  നടത്തി.

1. ജി യു.പി സ്കൂൾ പുള്ളിയിൽ 2021 - 22 അധ്യയന വർഷത്തെ  ചാന്ദ്രദിനം (July 21 ) സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഉചിതമായി ആചരിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളായി

1.ക്വിസ്

2.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാർത്തകൾ എന്നിവ ശേഖരിച്ചു പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയവ  നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു.

2.2021-22 അധ്യയനവർഷത്തെ പുള്ളിയിൽ ജി യു പി സ്കൂളിലെ ശാസ്ത്രമേള ,   16/10/2021 , 17/10/2021 (ശനി, ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടന്നു.

മത്സരയിനങ്ങൾ

1. ലഘു പരീക്ഷണം

2. working  model

3. still  model

4 . Leaf  collection

എന്നിവയായിരുന്നു.

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.

ഗണിത ക്ലബ്ബ്

ജി യു പി സ്കൂൾ പുള്ളിയിൽ 2021-22 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ 9,10 തീയതികളിലായി,ക്ലാസ്സ്‌ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓൺലൈനായി നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 150 ഓളം കുട്ടികൾ പങ്കെടുത്തു.

മത്സരയിനങ്ങൾ

1. ഗണിത പസിൽ

2. നമ്പർ ചാർട്ട്

3. ജോമട്രിക്കൽ ചാർട്ട്

ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.