Schoolwiki സംരംഭത്തിൽ നിന്ന്
റിസോഴ്സ് അധ്യാപിക യുടെ സേവനം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
- പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.
- കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും ലഭ്യമാക്കിനൽകുന്നു.
- കോവിഡ് മഹാമാരിക്കാലത്ത് പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി Ssk യുടെ നേതൃത്വത്തിൽ kite വിക്ടർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ adapt ചെയ്തു ഓരോ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു.ഈ ക്ലാസുകൾ റിസോഴ്സ് അധ്യാപിക കുട്ടികളുടെ ക്ലാസ്സുകളും കാറ്റഗറിക്കും അനുസരിച്ചു ഗ്രുപ്പുകളായി തിരിച്ചു watsapp ഗ്രൂപ്പുകളിലൂടെ വീഡിയോകളും, വർക്ഷീറ്റുകളും നൽകി അവരുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.