എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/എന്റെ ഗ്രാമം

22:34, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48034 (സംവാദം | സംഭാവനകൾ) (എൻറെ നാട്)

മലപ്പുറത്തിന് സ്വന്തം നിലമ്പൂർ

മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ തീരത്ത് നീലഗിരി മലനിരകളുടെ  സാമിപ്യം അറിഞ്ഞ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് നിലമ്പൂർ. തേക്ക് മരങ്ങളുടെ നാട് എന്നാണ് നിലമ്പൂർ അറിയപ്പെടുന്നത് തന്നെ. പ്രകൃതി കനിഞ്ഞു നൽകിയ ഭൂപ്രകൃതിയും ഇവിടത്തെ  തേക്ക് മരങ്ങളും ചേരുമ്പോൾ നിലമ്പൂർ മലപ്പുറം കാരുടെ സ്വർഗ്ഗം ആയി മാറുന്നു. വാരാന്ത്യങ്ങൾ ആനന്ദകരമാക്കാൻ നിലമ്പൂരിലേക്ക് വിടുന്നവർ ധാരാളം. വന്യജീവികൾ പാർക്കുന്ന കൊടും കാടുകളും ചോലകളും ഒക്കെ ഇവിടെ കാണാം. മലപ്പുറം ജില്ല തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടം. അതുകൊണ്ടുതന്നെ പലരും നിലമ്പൂരിനെ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഉള്ള ഒരു ഇടത്താവളമായി കാണാറുണ്ട്.  നീ ലിംബ് പുരംഎന്ന പേരാണ് പിന്നീട് നിലമ്പൂർ ആയി മാറിയത്. മുളകളുടെ നാട് എന്നാണ്  നീ ലിംബ്പൂരത്തിൻറെ അർത്ഥം.  നിലമ്പൂർ കാടുകളിൽ തേക്കുമരം മാത്രം ആണെന്ന് കരുതരുത്. തലയുയർത്തി നിൽക്കുന്ന വേറെയും വിവിധയിനത്തിലുള്ള മരങ്ങളും ഉണ്ട് .റോസ് വുഡ്, മഹാഗണി തുടങ്ങിയ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന കാഴ്ച ഏതൊരു പ്രകൃതി സ്നേഹിക്കുകയും ആകർഷിക്കും. പഴക്കമുള്ള തേക്കിൻതോട്ടം കനോലി പ്ലോട്ട് എന്നാണ് ഈ തേക്കിൻതോട്ടം അറിയപ്പെടുന്നത്. പ്രധാന പട്ടണം കൂടിയാണ് നിലമ്പൂർ തേക്കിൻ തോട്ടത്തിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ പ്രധാനമായും സംരക്ഷിക്കേണ്ടത് കേക്ക് മ്യൂസിയമാണ്. ചാലിയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലവും പ്രധാന ആകർഷകമാണ്. ആഢ്യൻപാറ, നെടുങ്കയം പുഴ, കൽക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയവ ഇതിൽപ്പെടുന്നു. കോവിലകങ്ങൾ പ്രസിദ്ധമാണ്.