ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്
12060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12060 |
യൂണിറ്റ് നമ്പർ | LK/2018/12060 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | ആദിത്യൻ.എ. |
ഡെപ്യൂട്ടി ലീഡർ | നന്ദന.കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് രാമൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത.പി |
അവസാനം തിരുത്തിയത് | |
26-01-2022 | 12060 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 8377 | നിഹാൽ കെ | 9A | |
2 | 9096 | മഞ്ജിമ.എം | 9B | |
3 | 8986 | സന്ധ്യ.കെ | 9D | |
4 | 8427 | ശ്രീശാന്ത്എം. | 9B | |
5 | 8693 | ആദിത്യൻ.സി.കെ. | 9C | |
6 | 8486 | ആദർശ്.പി | 9B | |
7 | 7873 | പൂജ.കെ. | 9D | |
8 | 7890 | രസ്ന.പി.വി | 9C | |
9 | 8487 | ശോഭിത്ത്.വി | 9A | |
10 | 9009 | അഭിജിത്ത്.എ | 9D | |
11 | 9042 | റിഷി നന്ദൻ കെ | 9A | |
12 | 9322 | ആദിത്യൻ.എ | 9D | |
13 | 9047 | അഫ്രീദ്.പി. | 9D | |
14 | 8258 | അഭയ് കെ. | 9A | |
15 | 7855 | സൂരജ്.വി.കെ. | 9C | |
16 | 9036 | മുഹമ്മദ് ഫാസിൽ.എ.ആർ | 9D | |
17 | 9020 | രൂപേഷ്.കെ | 9D | |
18 | 7885 | രഞ്ജീഷ്.വി. | 9C | |
19 | 7805 | അശ്വിൻ മാധവ്.ബി. | 9C | |
20 | 9056 | കാളിദാസൻ.കെ. | 9D | |
21 | 9008 | മിഥുൻരാജ്.കെ.ടി. | 9D | |
22 | 8940 | ഹൃദ്യ.എം | 9A | |
23 | 8718 | ഖാലിദ് റാസ. | 9A | |
24 | 9007 | ഇബ്രാഹിം ബാത്തിഷ | 9D | |
25 | 8407 | സബിൻ കൃഷ്ണ.എ. | 9B | |
26 | 9330 | ശ്രേയ | 9A | |
27 | 8995 | ശ്രുതി.സി.വി | 9A | |
28 | 8839 | അബ്ദുൾ മാജിദ്.പി | 9A | |
29 | 8706 | മുഹമ്മദ് വാസിം .കെ.സി. | 9A | |
30 | 8443 | വന്ദന.പി | 9C | |
31 | 8214 | നന്ദന പി. | 9C | |
32 | 8369 | നിമിത.ബി | 9A | |
33 | 8420 | ആയിഷത്ത്സിയാന | 9C | |
34 | 8431 | ജാസ്മിൻ.എസ്.എം | 9C | |
35 | 8437 | നന്ദന.കെ | 9A | |
36 | 8454 | മുഹമ്മദ് അഫ്സൽ.എ | 9B | |
37 | 8471 | അർജുൻ.കെ | 9B | |
38 | 8955 | മുഹമ്മദ് നൗമാൻ | 9A | |
39 | 8977 | നിതിൻ.എം.ഡി | 9D | |
40 | 9264 | മൊയ്തീൻ റമീസ്.കെ.എം | 9D |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 7940 | തേജസ്.കെ | 9A | |
2 | 7999 | ശ്രീജിത്ത്.എം | 9B | |
3 | 8069 | നീലാംബരി. പി.ടി | 9D | |
4 | 8575 | അതുൽ അശോക് | 9B | |
5 | 8592 | വിനായക് തായത്ത് | 9C | |
6 | 8599 | സഫ്‍വാനഷെറിൻ | 9B | |
7 | 8615 | നിഹാല തസ്നി .കെ .എം. | 9D | |
8 | 8616 | മുഹമ്മദ് നിയാസ്. എം | 9C | |
9 | 8635 | ആയിഷത്ത് ഷബീബ | 9A | |
10 | 8637 | ആയിഷത്ത് റാഹില. കെ | 9D | |
11 | 9220 | നന്ദന.കെ | 9A | |
12 | 8677 | അഹമ്മദ് മെഹറൂഫ് .കെ.എ | 9D | [[|50px|center|]] |
13 | 8686 | മൃതുന.കെ | 9D | |
14 | 8703 | ആയിഷത്ത് ഫർഹാന | 9A | |
15 | 8724 | ഉണ്ണിക്കണ്ണൻ .ജി.എസ് | 9C | |
16 | 8807 | ഫാത്തിമത്ത് സുഹറ | 9D | |
17 | 8817 | മുഹമ്മദ് ജൗഹർ .ജെ.പി | 9D | |
18 | 8929 | നസ്റീൻ | 9C | |
19 | 8933 | അദ്വൈത് .എ | 9C | |
20 | 8599 | ഷെറിൻ | 9D | |
21 | 9052 | റാഹിൽ സർദാർ | 9D | |
22 | 9055 | മുഹമ്മദ് റമീസ്.കെ | 9A | |
23 | 8528 | കാർത്തിക്. കെ. | 9A | |
24 | 9121 | ആയിഷത്ത് നെഹ് ല .പി | 9D | |
25 | 9132 | അനിൽ കൃഷ്ണ | 9B | |
26 | 9162 | ഫാത്തിമത്ത് നിഹാല | 9A | |
27 | 9170 | ആസിയാബി .കെ. കെ | 9A | |
28 | 9171 | ആദിത്യൻ .പി. സി | 9C | |
29 | 9175 | മുഹ‍്സിന | 9A | |
30 | 9202 | ഷംസിയ .കെ | 9C | |
31 | 8214 | നന്ദു. പി. വി | 9C | |
32 | 8369 | സ്വസ്തിക് . കെ . എസ് | 9A | |
33 | 8420 | മുഫീദ് . എം | 9C | |
34 | 9299 | വൈഷ്ണവ് . എ | 9C | |
35 | 9343 | നിഹാൽ അബ്ദുള്ള.ബി. കെ | 9A | |
36 | 9344 | സഹദ് .സി . എം | 9B | |
37 | 8547 | ആദർശ് . കെ. വി | 9B | |
38 | 8955 | അഭയ് കുമാർ . കെ | 9A | |
39 | 8032 | സിബിൻ | 9D | |
40 | 8659 | ഫാത്തിമത്ത് സഫ്‍ല ഷെറിൻ | 9E |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 8012 | അഞ്ജന ടി | 8_A | |
2 | 8092 | രസ്ന.ടി | 8_A | |
3 | 8093 | രഹ്‍ന പി.വി | 8_A | |
4 | 8096 | നന്ദന രാധാകൃഷ്ണൻ പി | 8_B | |
5 | 8153 | മാളവിക പി.ടി | 8_A | |
6 | 8172 | സയനോര വി | 8_A | |
7 | 8204 | ജസീല കെ | 8_A | |
8 | 8242 | സിദ്ധാർത്ഥ് | 8_B | |
9 | 8589 | അരുണിമ എ | 8_B | |
10 | 8737 | ആദർശ് രാജൻ | 8_D | |
11 | 8750 | മുഹമ്മദ് അർഷാദ് സി.കെ | 8_A | |
12 | 8767 | ആയിഷത്തുഷ ഷംമ്‍ന | 8_D | |
13 | 8812 | മൈമൂനത്തുൽ ജസീറ | 8_A | |
14 | 8820 | അഭിരാം വി | 8_A | |
15 | 8821 | മുഹമ്മദ് ഷിയാസ് ഷൈൻ | 8_D | |
16 | 8822 | കൃഷ്ണജ എം | 8_B | |
17 | 8871 | കീർത്തന വി | 8_B | |
18 | 8112 | ജിസ്‍നമോൾ | 8_B | |
19 | 8880 | മുഹമ്മദ് ഷിബിലി മുനീർ | 8_C | |
20 | 8885 | റഹ്‍മത്തുള്ള | 8_D | |
21 | 8897 | മുഹമ്മദ് അർഷാദ് എം | 8_C | |
22 | 8908 | സുജിത്ത് എസ് | 8_A | |
23 | 8958 | നഫീസത്ത് മെഹറൂഫ | 8_D | |
24 | 9070 | ഫാത്തിമത്ത് നെസ്മിയ കെ.എ | 8_C | |
25 | 9106 | വിദ്യ ജി.വി | 8_D | |
26 | 9118 | റംസാൻ മഷൂദ് | 8_C | |
27 | 9127 | അലിഷ്ബാ അമീർ | 8_C | |
28 | 9135 | ശ്രീധർഷ് കെ | 8_D | |
29 | 9225 | സനാഗ് വൈ | 8_A | |
30 | 9246 | കദീജത്ത് ഫാത്തിമ ഷറിൻ | 8_C | |
31 | 9263 | അക്ഷയ് കുമാർ സി.എ | 8_A | |
32 | 9272 | അനുരാജ് എസ് | 8_A | |
33 | 9400 | അഹമ്മദ് മുർഷീദ് | 8_C | [[|50px|center|]] |
34 | 9439 | മുഹമ്മദ് അനസ് | 8_F | [[|50px|center|]] |
35 | 9470 | ഭാവന ശ്രീധരൻ | 8_E | |
36 | 9494 | ഗോപിക.ബി | 8_E | |
37 | 9568 | അറഫ ബീഗം | 8_D | [[|50px|center|]] |
38 | 9612 | മുഹമ്മദ് | 8_D | [[|50px|center|]] |
39 | 9614 | അഭിഷേക് | 8_F | |
40 | 9625 | കാർത്തിക് എം | 8_F |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023
പ്രവർത്തനങ്ങൾ(2018-19)
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
28-07-2018ന് തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.
തിരിച്ചറിയൽ കാർഡ് വിതരണം
തിയ്യതി - 30-07-2018 തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. Ghs Thachangad എന്നയാളുടെ ഫോട്ടോ
ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 01-08-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്
തച്ചങ്ങാട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.
ബേക്കൽ ഉപജില്ലാ ഐ.ടി മേള ഓവറോൾ ചാമ്പ്യൻഷിപ്പ് .
തച്ചങ്ങാട് : ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു.ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.ഐ.ടി ക്വിസിൽ അശ്വിൻ ഗീത്, ഐ.ടി പ്രൊജക്ടിൽ സ്വാതി കൃഷ്ണ, ഡിജിറ്റൽ പെയിന്റിംഗിൽ അദ്വൈത്, പ്രസന്റേഷനിൽ ഗോകുൽ, മലയാളം ടൈപ്പിംഗിൽ ശ്രുതിന കെ എന്നിവരാണ് തച്ചങ്ങാട് സ്കൂളിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പ് നേടിത്തന്നത്.
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം .
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്.
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ.നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂൾഏറ്റുവാങ്ങി 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.
മലയാളം വിക്കി പീഡിയ പഠന ശിബിരം
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.31_12_2018 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിശീലനത്തിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.
ലിറ്റിൽകൈറ്റ്സ് കുട്ടിറേഡിയോയ്ക്ക് ഒരു വർഷം
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി ആരംഭിച്ച കുട്ടി റേഡിയോയ്ക്ക് 2019 ജനുവരി 17ന് ഒരു വർഷം തികയുന്നു. 2018 ജനുവരി 17ന് കാസറഗോഡ് ജില്ലാ കലക്ടറായ കെ.ജീവൻബാബു IASആണ് കുട്ടി റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും21-01-2019ന് പ്രകാശനം ചെയ്തു. കൈയെഴുത്ത് മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ.
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 23-01-2019ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ 22വിദ്യാർത്ഥികളുടെയും സൗകര്യപ്രദമായ സമയത്തും സ്ഥലത്തുമാണ് ക്ലാസ്സ് നടത്തുക. കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏഴാം തരം വിദ്യാർത്ഥിനി ഷമീല ഷെറിൻ നിർവ്വഹിച്ചു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്‍റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.
കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.
പ്രവർത്തനങ്ങൾ(2019-20)
പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു_27_06_2019
ഈ വർഷം ഒമ്പതാ ക്ലാസ്സിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് 27_06_2019 ന് നടന്നു. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ക്ലാസ്സ് ഉണ്ടായത്. ഓറിയന്റേഷൻ ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ ക്ലാസ്സെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കാൻ ഈ ഓറിയന്റേഷൻ ക്ലാസ്സ് സഹായകമായി.32 കുട്ടികൾ ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തു.
മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്_01_07_2019
2018-19 വർഷത്തെ മികച്ച പ്രവർത്തന മികവിന് കൈറ്റ് നൽകുന്ന ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചു.ഇരുപത്തയ്യായിരെ രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാർഡാണ്. കൈറ്റ് നിർദ്ദേശിക്കുന്ന പ്രവർത്തനത്തോടൊപ്പം ഓരോ യൂനിറ്റും ചെയ്യുന്ന തനത് പ്രവർത്തൻങ്ങളെ വിലയുരുത്തിക്കൊണ്ടാണ് അവാർഡിന് പരിഗണിക്കുന്നത്. തിരുവനന്ഥപുരത്തുവെച്ചുനടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
മികച്ച ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി_05_07_2019
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റായി ജില്ലാ തലത്തിൽ രണ്ടാമതായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിനു വേണ്ടി പി.ടി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം,സ്റ്റാഫ് സെക്രട്ടറി വി.വി. മുരളി,സുനിൽകുമാർ കോറോത്ത്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥി നിന്നും അവാർഡുതുകയായ 25000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ ലോഞ്ചിങ്ങ് ചെയ്തു.01_08_2019=
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ടെലഗ്രാം ചാനൽ പ്രവർത്തനമാരംഭിച്ചു."തച്ചങ്ങാട്ടെ മികവുകൾക്കൊരിടം" എന്നതാണ് ടെലഗ്രാം ചാനലിന്റെ സന്ദേശം.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളും പരിപാടികളും കുട്ടികളുടെ മികവുകളും പൊതുസമൂഹത്തിലേക്കെത്തിക്കുക എന്നതാണ് ഈ ടെലഗ്രാം ചാനൽകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റാറിൽ നിന്നും telegram എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവ് ആക്കിയതിനുശേഷം GHS THACHANGAD എന്ന് സേർച്ച് ചെയ്താൽ സ്കൂളിന്റെ ടെലഗ്രാം ചാനൽ ദൃശ്യമാകും. അതിൽ ജോയിൻ ചെയ്താൽ സ്കൂളിന്റെ മികവുകൾ ആർക്കും കാണാനാകും. സ്കൂളിന്റ ചാനൽ ആരംഭിച്ച കാലം മുതലുള്ള മുഴുവൻ വിവരങ്ങളും കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. താഴെക്കൊടുത്ത ലിങ്കിലൂടെയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ടെലഗ്രാം ചാനലിലേക്കെത്തിച്ചേരാൻ എളുപ്പം സാധിക്കും.https://t.me/ghsthachangad. ടെലഗ്രാമിന്റെ ഔപചാരികമായ പ്രകാശനം പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ പി.ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ഡോ.സുനിൽ കുമാർ കോറോത്ത്, സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി, മനോജ് പിലിക്കോട്, പ്രണാബ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റ ടെലഗ്രാം ചാനൽ പ്രഭാഷകനും എതിർദിശ മാസിക പത്രാധിപരുമായ പി.കെ സുരേഷ് കുമാർ നിർവ്വഹിച്ചു ലോഞ്ചിങ്ങ് ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019
പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന് അംഗീകാരം-05-09-2019
മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിനെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ വച്ചുനടന്ന അധ്യാപക ദിനാഘോഷത്തിൽ അനുമോദിച്ചപ്പോൾ. തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് സീനിയർ അസിസ്റ്റന്റ്ല് വിജയകുമാർ, ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മാസ്റ്റർ അഭിലാഷ് രാമൻ എന്നിവർ ചേർന്ന് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്_02_10_2019
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് യൂണിറ്റ് ക്യാമ്പ് 2.10.19 ബുധനാഴ്ച സ്കൂളിൽ വച്ച് നടന്നു. PTA വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. അഭിലാഷ് രാമൻ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.വിജയകുമാർ , Dr. സുനിൽ കുമാർ കോറോത്ത് എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു.KITE മാസ്റ്റർ ടെയിനർ ശ്രീ.ബാബു എൻ .കെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്ക്രാച്ച് , അനിമേഷൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിലായിരുന്നു ക്ലാസ്സുകൾ .സ്കൂളിലെ മുപ്പതോളം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
ഉപജില്ലാ ശാസ്ത്രമേള തച്ചങ്ങാട് സ്കൂളിന് മികച്ച നേട്ടം 20-10-2019
ബേക്കൽ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ മികച്ച നേട്ടം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്.ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. . ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 83 പോയിന്റു നേടി ഓവറോൾ ചാമ്പ്യൻമാരായി. ഐ.ടി മേളയിൽ യു.പി.വിഭാഗം ഓവറോൾ ചാമ്പ്യൻമാരായി.യു.പി വിഭാഗം ഗണിതശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നേടി. കൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു.യു.പി വിഭാഗം
അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനം-30-10-2019
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലന പരിശീലനപരിപാടി സംഘടിപ്പിച്ചു.ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ. കോഡുകളുടെ ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര, സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെക്കുറിച്ചുള്ള സെഷനുകളാണ് പരിശീലനത്തിലുണ്ടായിരുന്നത്. 30-10-2019 ഉച്ചയ്ക്ക് 2 മണിമുതൽ നടത്തിയ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 75അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.
തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി അധിഷ്ഠിത പരിശീലനത്തിൽ നിന്ന്
കോഹ സോഫ്റ്റ്‍വെയർ ട്രെയിനിംഗ് സംഘടിപ്പിച്ചു.-16-11-2019
ലൈബ്രറിശക്തീകരണരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ ലൈബ്രറിസമ്പ്രദായം തച്ചങ്ങാട് ഹൈസ്കൂളിൽ ആരംഭിച്ചത്. വിദ്യാലയത്തിൽ ലഭ്യമായിട്ടുള്ള പുസ്തകങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഡിജിറ്റൽ ലൈബ്രറിയുടെ പ്രധാന സവിശേഷത. ഇതിനായി ഉപയോഗപ്പെടുത്തുന്നത് കോഹ എന്ന ലൈബ്രറി സോഫ്റ്റ് വെയർ. പുസ്തകങ്ങളുടെ വിവരങ്ങളും ലൈബ്രറി ഉപയോക്താക്കളായ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മറ്റും വിവരങ്ങൾ സർക്കുലേഷൻ, പാട്രണൺ എന്നിവ സോഫ്റ്റ് വെയറിൽ ചേർക്കുക എന്നതാണ് പ്രാഥമികവും പ്രധാനവുമായ ജോലി. ഇതിൽ കുട്ടികൾക്ക് സാങ്കേതികമായ പരിശീലനം നൽകാൻ വേണ്ടിയാണ് കോഹ സോഫ്റ്റ് വെയർ ട്രയിനിങ്ങ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടത്തിയത്. കണ്ണൂർ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (CIF) ലെ ചീഫ് ലൈബ്രേറിയൻ പ്രശാന്ത് എം പി, പെരിയ കേന്ദ്ര സർവ്വകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ അശോക് തോമസ് എന്നിവരാണ് പരിശീലനക്ലാസ്സ് കൈകാര്യം ചെയ്തത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ അമ്പതോളം പേർ ക്ലാസ്സിൽ പങ്കെടുത്തു.
കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവിധ വേദികളിൽ നടക്കുന്ന മത്സരയിനങ്ങളും പരിസരക്കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും രംഗത്തിറങ്ങി. പത്ത് സ്കൂളിൽ നിന്നായി നൂറ്റിപ്പത്ത് അംഗങ്ങളും അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് പത്ത് അധ്യാപകരുമാണ് ദൃശ്യവിസ്മയങ്ങൾ പകർത്താൻ തയ്യാറായി മുന്നിട്ടിറങ്ങിയത്. കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമറ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തങ്ങളുടെ തനതായ മികവുകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇരുപത്തഞ്ചോളം വേദികളിലെ മത്സര ഇനങ്ങളും വേറിട്ട കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ പകർത്തുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നത്. DHSS കാഞ്ഞങ്ങാട്, MPSGVHSS ബെള്ളിക്കോത്ത് , RHSS നീലേശ്വരം , IHSS അജാനൂർ, GHS തച്ചങ്ങാട് , GHSS കൊട്ടോടി , GHSS പെരിയ , GHSS ചായ്യോത്ത് , GHSS കക്കാട്ട് , GVHSS കാഞ്ഞങ്ങാട് എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും നേതൃത്വം നൽകുന്ന അധ്യാപകരുമാണ് നാലു ദിവസമായി നീണ്ടു നിൽക്കുന്ന കലോത്സവക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. പുതിയ ബസ്‍സ്റ്റാന്റിനകത്തൊരുക്കിയ കൈറ്റിന്റെ പ്രദർശന ഹാളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ മികവുകളും കാണികളെ വിസ്മയിപ്പിക്കുന്നു. GVHSS കാഞ്ഞങ്ങാടിലെ മുപ്പതു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തവരുടെ രചനകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ തുടങ്ങിയവ സ്കൂൾവിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യുന്നതിൽ സഹായിക്കുന്നുമുണ്ട്. ക്യാമറ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായ കൃഷ്ണൻ കൊട്ടോടി, അഭിലാഷ് എന്നിവർ നവമ്പർ 26 ന് വിളിച്ചു ചേർത്ത യോഗത്തിൽ കുട്ടികൾക്ക് വിശദമാക്കിയിരുന്നു. ഒന്നാം ദിവസം മുഴുവൻ കുട്ടികളും GHSS ഹോസ്ദുർഗിൽ രാവിലെ ഒമ്പതു മണിക്ക് ഒത്തു കൂടി. വിക്ടേഴ്സ് ചാനൽ ടീം നൽകിയ ടീ ഷർട്ടും ക്യാപ്പും ധരിച്ചു കൊണ്ട് എഴുത്തു പുസ്തകവും പേനയും ഏറ്റു വാങ്ങി വിവിധ വേദികളിലേക്ക് പിരിഞ്ഞുപോയി ദൃശ്യങ്ങൾ പകർത്തി.രണ്ടാം ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് വീണ്ടും ഹോസ്ദുർഗ് സ്കൂളിൽ ഒത്തുകൂടി അതു വരെ നടത്തിയ പ്രവർത്തനങ്ങൾ വിവരിക്കുകയും അനുഭവപ്പെട്ട പ്രശ്നങ്ങളും നല്ല അനുഭവങ്ങളും പങ്കു വെക്കുകയും ചെയ്തു. വിക്ടേഴ്സിന്റെ പ്രതിിനിധിയായ ശ്രീ. പ്രജിൻ ബാലു പ്രസ്തുത യോഗത്തിൽ വെച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും cover story കളും ന്യൂസ് റിപ്പോർട്ടുകളും തയ്യാറാക്കുമ്പോൾ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും വിശദമാക്കിക്കൊടുത്തു. കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൈറ്റ് സി. ഇ. ഓ ശ്രീ. അൻവർ സാദത്ത് കുട്ടികളുമായും അധ്യാപകരുമായും സംവദിച്ചു. കുട്ടികളുടെ ആവശ്യ പ്രകാരം ഒന്നിച്ചൊരു ഫോട്ടോ എടുക്കുന്നതിനും തയ്യാറായി. ഓരോ സ്കൂളിലേയും പന്ത്രണ്ടു വീതം കുട്ടികളെ മൂന്നു കുട്ടികളടങ്ങിയ മൂന്നൂ വീതം ഗ്രൂപ്പുകളാക്കി ദൃശ്യങ്ങൾ പകർത്താനും മറ്റു മൂന്നു പേർ അതാതു സ്കൂളിൽ ഹെൽപ് ഡസ്ക് പ്രവർത്തനത്തിലൂടെ വിവിധ വേദികളെക്കുറിച്ചും അവിടെ നടക്കുന്ന മത്സര ഇനങ്ങളെക്കുറിച്ചും മത്സര ഫലങ്ങളെക്കുറിച്ചും അന്വേഷകർക്കാവശ്യമായ സഹായങ്ങൾ നൽകാനുമാണ് നിയോഗിക്കപ്പെട്ടത്. കുട്ട്കളിൽ നിന്നു ലഭിക്കുന്ന ലഘു വീഡിയോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ വിക്റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും . ഫോട്ടോകളിൽ മികച്ചവ വേദികൾക്കു സമീപം തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ വാളുകളിൽ പ്രദർശിപ്പിക്കുന്നതും സുവനീർ പേജുകളിലും ബ്ലോഗിലുമായി ഉപയോഗപ്പെടുത്തുന്നതുുമാണ്.
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.19 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് Kite മാസ്റ്റർ ട്രെയിനറായ ശ്രീ.ബാബു , GHS ബാരെ അദ്ധ്യാപകൻ ശ്രീ.രാജീവൻ എന്നിവരാണ്
കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, രഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു(12-02-2020)
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പച്ചതൊട്ട്മഞ്ഞായവർ സംസ്ഥാന സ്കൂൾ കലോത്സവത്തിൾ കഥാരചനയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ തച്ചങ്ങാട്ടെ കഥാകാരി പി.വർഷ നിർവ്വഹിച്ചു.
അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം സംഘടിപ്പിച്ചു.(13-02-2020)
തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലെ കുട്ടി റേഡിയോയിലൂടെ അന്താരാഷ്ട്ര റേഡിയോ ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ റേഡിയോ ശബ്ദത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടികൾ ആരംഭിച്ചത്.പ്രാർത്ഥന, പ്രതിജ്ഞ, ശുഭദിന ചിന്തകൾ, പ്രസംഗം, വാർത്താ വായന എന്നിവ പ്രഭാത പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തി.ഉച്ചയ്ക്ക് റേഡിയോ ക്വിസും സംഘടിപ്പിച്ചു.2018 ജനുവരിയിലാണ് തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിൽ 'കുട്ടി റേഡിയോ 'എന്ന പേരിൽ റേഡിയോ ആരംഭിച്ചത്.സ്റ്റാഫ് കൗൺസിലാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയത്.സർഗാത്മതയ്ക്ക് റേഡിയോ ആവിഷ്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം.അന്നത്തെ ജില്ലാ കലക്ടറും ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ. ജീവൻ ബാബുവാണ് റേഡിയോ പ്രക്ഷേപണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.എല്ലാ ദിവസവും വ്യത്യസ്ത ക്ലാസ്സിലെ കുട്ടികൾ ചേർന്നാണ് പരിപാടി ആസുത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. റേഡിയോ പ്രക്ഷേപണത്തിനു വേണ്ടി സാങ്കേതികമായ സഹായം ചെയ്യുന്നത് സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളാണ്.
തച്ചങ്ങാടിന്റെ മികവിന് എസ്.സി.ഇ.ആർ.ടി യുടെ അംഗീകാരം05-03-2020
കേരള എസ്.സി.ഇ.ആർ.ടി.യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക് നൽകിയ അംഗീകാരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ ശ്രദ്ധേയമായ പരാമർശം നേടി. വായനയേയും വായനയിലൂടെ ലഭിക്കുന്ന ജ്ഞാന നിർമിതിയും അവയുടെ പങ്കുവയ്ക്കലുമാണ് റീഡിങ്ങ് അംബാസഡറുടെ വേറിട്ട വഴി. പുസ്തക വായനയിലൂടെ ലഭിക്കുന്ന ആഴത്തിലും പരപ്പിലുമുള്ള അറിവുകളെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥിസമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.ആർ.ടി.യിൽ നടന്ന അക്കാദമിക മികവുകളുടെ പ്രദർശനത്തിനു ശേഷം ഡയരക്ടർ ഡോ. പ്രസാദ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികവുകളിൽ ഒന്നാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ. സ്കൂളിൽ സജ്ജമായിട്ടുള്ള കോഹ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിലെ സാങ്കേതികവും അക്കാദമികവുമായ മികവുകൾ ഏറ്റെടുത്തു നടത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സജ്ജമാണെന്നുള്ള പ്രഖ്യാപനം സംസ്ഥാന തല മികവു പ്രദർശനശില്പശാലയുടെ സവിശേഷപ്രശംസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ അക്കാദമികവർഷത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിരവധി മികവുകൾക്ക് അർഹമാക്കി. ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ ശബരീഷ് വിക്കി പുരസ്കാരം, ലിറ്റിൽ കൈറ്റ്സിന് ജില്ലാതല അവാർഡ്, പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കുള്ള മികവെന്ന നിലയിൽ നാനൂറിലധികം കുട്ടികളുടെ വർദ്ധനവും എട്ട് പുതിയ അധ്യാപക തസ്തികകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട്. അടുത്ത അക്കാദമികവർഷം മുതൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന യൂണിറ്റും സ്കൂളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മികവുകൾ കുട്ടികളുടെ അക്കാദമിക വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് പി.ടി.എ , എസ്.എം.സി,, മദർ പി ടി എ, അമ്മക്കൂട്ടം തുടങ്ങിയ വിദ്യാലയാനുബന്ധസമിതികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള മികവുകൾ ഒന്നൊന്നായുള്ള പാതയിലാണ് ഈ ഗ്രാമീണ സർക്കാർ വിദ്യാലയം. മുഴുവൻ വിദ്യാർത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന തച്ചങ്ങാട് ഗവ.ഹൈസ്കളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഫോട്ടോ അടിക്കുറിപ്പ്. മികച്ച അക്കാദമിക പ്രവർത്തനമായ റീഡിംഗ് അംബാസിഡറിനുള്ള പുരസ്കാരം എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജെ.പ്രസാദിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങുന്നു.
"ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്. ക്യാമ്പയനിന്റെ ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പ്രവർത്തനങ്ങൾ(2020-21)
പ്രവർത്തനങ്ങൾ(2021-22)
തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളിഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്. ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ടർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഇതിനോടകം തന്നെ മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ്, ശബരീഷ് സ്മാരക വിക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.ലാപ്ടോപ്പിന്റെ വിതരണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പിന്റെ പ്രവർത്തനം വിവരിച്ചുകൊടുത്തു.
തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു. പാഴ്‍വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത് ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി. സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. യൂനിറ്റ് ക്യാംപിന്റെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://www.youtube.com/watch?v=FMnv3aWtrwM&t=16s