ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35029rp (സംവാദം | സംഭാവനകൾ) (SS)

സോഷ്യൽ സയൻസ് ക്ലബ്‌ ഉത്ഘാടനം 11.07.2021 ന് വെർച്ചൽ പ്ലേറ്റ്ഫോമിൽ ശ്രീ ജയചന്ദ്രൻ സാർ, H. S. S. T, GGHSS Haripad നിർവഹിച്ചു.ഉത്ഘടനതോടനുബന്ധിച്ചു ജനസംഖ്യ ദിനചാരണബോധവത്കരണം നടത്തി. ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.100 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്.August 6 ഹിരോഷിമ ദിനത്തിൽ Sadakko കൊക്ക് നിർമ്മാണം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. August 15 ന് സ്വാതന്ത്ര്യദിന ക്വിസ് മത്സരം ഗൂഗിൾ ഫോം വഴി നടത്തി. സെപ്റ്റംബർ 16 ലോകഓസോൺ ദിനത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പ്രസംഗം, ചിത്രരചന മത്സരം നടത്തി. നവംബർ 26 ഭരണഘടന ദിനത്തിൽ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് എസ്. സജീവ് ഭരണഘടനയും കുട്ടികളുടെ അവകാശവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. അഡ്വക്കേറ്റ് സജി തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ കുട്ടികളിൽ പൗരബോധം, ദേശ സ്നേഹം, പൊതു വീജ്ഞാനം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.