ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/മറ്റ്ക്ലബ്ബുകൾ
മറ്റെല്ലാ ക്ലബ്ബുകൾക്കുമുപരി കൈരളി ക്ലബ്ബ്, ജൂനിയർ ലിറ്റിൽ കൈറ്റസ് എന്നീ ക്ലബ്ബുകൽ നമ്മടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ജൂനിയർ ലിറ്റിൽ കൈറ്റ്സ്

അഞ്ച് മുതൽ പത്തുവരെയുള്ള കുട്ടികളുടെ സാങ്കേതിക മികവുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൂനിയ ലിറ്റിൽ കൈറ്റ്സ് കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതികൂല സാഹചര്യങ്ങളാൽ പ്രവർത്തനരഹിതമായിരിക്കുന്നു. കുട്ടികൾക്ക് വിവിധതരം ഗെയിമുകൾ, ഭാഷാ കംമ്പ്യൂട്ടിംഗ്, വാർത്താശേഖരണം, ഡിജിറ്റൽ പത്രം നിർമ്മാണം എന്നിവയിലായിരുന്നു പരിശീലനം നൽകിയിരുന്നത്. ഇപ്പോഴത്തെ 2019-2022 ബാച്ച് ലിറ്റിൽ കൈറ്റുകൾ ജൂനിയ ലിറ്റിൽ കൈറ്റുകളായി പ്രവത്തിച്ചവരാണ്. കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുുമാണ് ഈ കുട്ടികളുടെ പരിശീലനവും നല്കിയിരുന്നത്.
കൈരളി ക്ലബ്ബ്
കുട്ടികളിലെ സർഗ്ഗാത്മസവും സാഹിത്യപരവുമായ കഴിവുകളുടെ പരിപോഷണവും ശാസ്ത്രീയമായ അതിന്റെ പഠനവുമാണ് അതിലൂടെ ലക്ഷ്യമിടുന്നത്. കഥ, കവിത, ലേഖനം എന്നിവയിലുള്ള പരിശീലനത്തിനു പുറമെ പാട്ട്, നാടൻപാട്ട്, പദ്യംചൊല്ലൽ എന്നിവയ്ക്കും ഊന്നൽ നൽകിക്കൊണ്ടാണ് കൈരളി ക്ലബ്ബ് പ്രവർത്തിച്ചിരുന്നത്.