ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം -2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പിടിഎ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .
പരിസ്ഥിതിദിനം - ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .
വയനാദിനം ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി .
ബഷീർഅനുസ്മരണം-കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു .
ഹിരോഷിമദിനം -ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |