ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു

പ്രവർത്തനങ്ങൾ

 വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുക വായനാശീലം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ  സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗവും ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടും ചേർന്നു നടത്തിയിരുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ സ്ക്കൂളിൽ നിന്നും നിരവധി കുട്ടികൾ വിജയികളായിട്ടുണ്ട്. വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്. ജൂൺ 19 മുതൽ വായനാവാരാഘോഷവും നവംബർ 1 മുതൽ മലയാളപക്ഷാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.