ഗവ. എച്ച് എസ് കാപ്പിസെറ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അറുപതുകളുടെ ഉത്തരാർദ്ധം.ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി ചുരം കയറിയെത്തിയ കർഷകർ.പുല്പള്ളിയിലെ കുടിയേറ്റത്തിന്റെ അവസാനഘട്ടം.അവർക്ക് ഇവിടത്തെ വന്യസ്ഥലികൾ ജീവിതത്തിന്റെ ഊടും പാവും ആദ്യം മുതലേ നെയ്തു തുടങ്ങേണ്ടിയിരുന്നു.നിത്യോപയോഗ സാധനങ്ങൾ വേണം,മരുന്ന് വേണം,വിദ്യാഭ്യാസം വേണം......ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഒപ്പം മലമ്പനിയുടെ നാടായിരുന്ന വയനാട്ടിലെ പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടണം.

കർണ്ണാടക വനത്തോടു ചേർന്ന് കിടക്കുന്ന ശശിമല, കാപ്പിസെറ്റ് പ്രദേശങ്ങളിൽ കുടിയേറിയ കൃഷിക്കാർക്ക് പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചു വേണമായിരുുന്നു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.

ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി പറയാം.അപര്യാപ്തതകളുടെ ഈ പീഠഭൂമിയിൽ മനുഷ്യൻ എന്ന കേവല കൂട്ടായ്മ രൂപപ്പെട്ടു. അവിടെ ജാതിമത ഭിന്നതകൾ ഇല്ലായിരുന്നു.സംഘടനകൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് പ്രഭുദ്ധരാകാനും ഉറച്ചിറങ്ങിയവർ

1978 ലാണ് കാപ്പിസെറ്റ് സ്കൂൾ എന്ന ആശയത്തിൻെറ ബീജാവാപം. അനൗപചാരിക ചർച്ചകളിൽ നിന്ന് ഔപചാരിക രൂപം കൈവന്നത് ശ്രീ കിഴിയത്ത് പരമേശ്വരൻനായർ പ്രസ്ഡന്റായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചതോടെ യാണ്. സർവ ശ്രീ വി.എസ്സ്.പുരുഷോത്തമൻ, എ.ഡി തോമസ്സ്,പരണംകുന്നത്ത് വാസു,തൈപ്പറമ്പിൽ രാഘവ്ൻ എന്നിവരായിരുന്നു ഭാരവാഹികൾ. സംഘടിത നീക്കങ്ങൾക്ക് പ്രകശമാനമായ ഒരു മറുവശമുണ്ട്.അത് ആദിവാസി ഗോത്രത്തലവനായ ശ്രീ മുതലിമാരൻ മാസ്റ്റ്റുടെ നീക്കങ്ങളാണ്.ഊരാളി വിഭാഗത്തിന്റെ ഊരുമൂപ്പനായിരുന്നു.അദ്ദേഹം. പുൽപള്ളി ക്ഷേത്രത്തിലെ ഊരാളനായിരുന്നു അദ്ദേഹം. തനിക്കും തന്റെ വിഭാഗത്തിനുമായി പുൽപള്ളി ദേവസത്തിൽനിന്നും കാപ്പിസെറ്റന് അനുവദിച്ചുകിട്ടിയ 100 ഏക്കർ സ്ഥലം കൈയേറ്റങ്ങളിലൂടെ അന്യാധീനപ്പെടുന്ന സാഹചര്യം ഒഴിവാക്കനായി മാസ്റ്റർ മുഴുവൻ സ്ഥലത്തും മുത്താറി വിതയ്ക്കു്ന്ന പതിവ് സ്വീകരിച്ചു.അതോടൊപ്പം ഒരു സ്കൂൾ നിർമ്മിക്കുന്നതിനുള്ള തറ കെട്ടി. അക്ഷരങ്ങളുടെ വെള്ളി വെളിച്ചത്തിലേക്ക് തൻെറ ജനതയെ കൈപിടിച്ചുയർത്താനുള്ള മഹനീയ ദൗത്യത്തിന് ഈ ഗോത്രത്തലവൻ തന്നെ ആരംഭംകുറിച്ചുഎന്നതും ചരിത്രത്തിലെ ഒരു അനന്യ സംഭവമാകാം.

ഇതിനിടയിൽ മുൻപു സൂചിപ്പിച്ച കമ്മിറ്റി നോട്ടീസടിച്ച് പ്രവർത്തനമാരംഭിച്ചു.പത്തു പൈസ മുതൽ ഒരു രൂപവരെ പിരിച്ചെടുത്തുകൊണ്ടായിരുന്നു ധനസമാഹരണം നടത്തിയത്.മുതലിമാരൻ മാസ്റ്റർ ഒരു രൂപ സംഭാന നൽകി. സ്കൂളിനാവശ്യമായ സ്ഥലം നൽകിക്കൊണ്ട് ഊ ഗോത്രത്തലവൻ കേരള വിദ്യാഭ്യാസചരിത്രത്തിലെ അനന്യമായ സ്ഥാനം തന്നെ നേടിയെടുത്തു. സ്കൂൾസ്ഥാപിക്കാൻ ചേർന്ന യോഗത്തിൽ പുൽപ്പള്ളിയിലെ അക്കലത്തെ പ്രമുഖരായ എല്ലാപൊതുപ്രവർത്തകരും പങ്കെടുക്കുകയുണ്ടായി.

ഇപ്പോൾ കാപ്പിസെറ്റ് ഗവ.ഹൈസ്കൂൾ സ്ഥിതിചെയ്യുന്നതിൻെറ മുൻവശത്തായി രണ്ടേക്കർ സ്ഥലമാണ് മുതലി മാസ്റ്റർ സംഭാവന് ചെയ്തത്.സ്കൂൾ പ്രവർത്തനത്തിനായി തുടർന്ന 21 അംഗ കമ്മിറ്റി രൂപീകരിച്ചു ആദ്യം സൂചിപ്പിച്ചവർതന്നെയായിരുന്നു ഭാരവാഹികൾ. അങ്ങനെ മുതലിമാസ്റ്റർഇട്ട അതേ അടിത്തറയിൽ തന്നെ ഷെഡ് ഉയർന്നു.കുടിയേറ്റ മേഖലയുടെ അക്ഷര സ്വപ്നങ്ങൾക്ക് സാഭല്യമായി. ഗവ.അംഗീകാരമില്ലെങ്കിലും വിജ്ഞാനത്തിൻെറ വർണരാചികൾ ഇവിടെ വിരിയാൻ തുടങ്ങി. പുൽപ്പള്ളി ദേവസ്വത്തിൻെറ രണ്ടാനകളെ അകമ്പടി നിർത്തി കുപ്പത്തോട് മാധവൻനായർ സ്കൂളിൻെറ ഉദ്ഘാടനം നിർവഹിച്ചു.അംഗീകരമില്ലാതെ പ്രവർത്തിച്ച കാലയളവിൽ താഴെ പറയുന്നവരാണ് അധ്യാപകരായി സേവനമനുഷ്ടിച്ചത്. ശ്രീമതി സുമതി കയ്യാലക്കകത്ത്,ശ്രീ ബാലകൃഷ്ണൻ,ശ്രീ സുകുമാരൻ പി.ജി, ശ്രീമതി നളിനി, ശ്രീമതി പി.കെ.തങ്കമ്മ,ശ്രീമതി സുലോചന,ശ്രീമതി മേരിക്കുട്ടി ജോൺ ശ്രീ ഗോപിനാഥൻ, ശ്രീമതി എം ആർ ശാന്തമ്മ.

തുടർന്നു പ്രവർത്തിച്ച കമ്മിറ്റിയിൽ ചില സാമുദായിക സംഘടനകൾക്ക് സ്വാധീനം കൈവരുകയും ഫീസ് രണ്ട് രൂപയിൽനിന്ന് 2.25 പൈസയായി ഉയർത്തുകയും ചെയ്തു.ഫീസ് പിരിച്ചത് മുതലി മാസ്റ്ററെ പ്രകോപിപ്പിച്ചു അദ്ദേഹം കല്പ്പറ്റ കോടതിയിൽ കേസ്സ് കൊടുത്ത് വ്യക്തികൾക്കോ മതസംഘടനകൾക്കോ സ്കൂൾ വിട്ടുകൊടുക്കാൻ പാടില്ലെന്ന് വിധി സമ്പാദിച്ചു.

1974 ‍ കാപ്പിസെറ്റ് സ്കൂഴിലെ കുട്ടികളെ പുൽപള്ളി വിജയ ഹൈസ്കൂളിൽ പരീക്ഷക്കിരുത്താൻ അനുമതി ലഭിച്ചു.

ഇതിനിടയിൽ സ്ഥലത്തുപ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉടലെടുത്തു സ്കൂളിന് ഗവർമെൻറ് അംഗീകാരം നേടുന്നതിനുവേണ്ടി ജനകീയ കമ്മിറ്റി സെക്രട്ടറിയ്യിരുന്ന വി.എസ്സ് പുരുഷോത്ത്മൻെറ പേരിൽ പട്ടയം സമ്പാദിച്ചു.

ജനകീയ കൂട്ടായ്മകൾക്ക് ആരംഭത്തിലുണ്ടാകുന്ന പ്രവർത്തനോർജം സംഘടനാ ശൈഥില്യം കൊണ്ട് പിന്നീട് നഷ്ടപ്പെടുകയും മറ്റു പോംവഴികൾ ആരായുകയും ചെയ്യുക എന്ന സ്വാഭാവിക പരിണാമം കാപ്പിസെറ്റ് സ്കൂളിൻെറ കാര്യത്തിലും ഉണ്ടായി. പൊതുയോഗത്തിലെ ഭൂരിപക്ഷതീരുമാനപ്രകാരം സ്കൂൾനടത്തിപ്പ് കാപ്പിസെറ്റ് എസ്സ്.എൻ.ഡിപിയെ ഏൽപ്പിക്കുകയാണ് പിന്നീട് ചെയ്തത്.ഒരു വർഷത്തിനുള്ളിൽ മതിയായ കെട്ടിടങ്ങൾ നിർമ്മിച്ച് ഗവ.അംഗീകാരം നേടിയെടുക്കണം എന്ന വ്യവസ്ഥയോടെയായിരുന്നു അത്.