ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു

അക്കാദമിക് മാസ്റ്റർ പ്ലാൻ

അടിസ്ഥാന വിവരങ്ങൾ

വിദ്യാലയത്തിന് പേര്: ജി എൽ പി എസ് ചോക്കാട്

വിലാസം : ചോക്കാട് ഗിരിജൻ കോളനി

ഫോൺ :

സ്കൂൾ കോഡ് : 48510

യു-ഡൈസ് കോഡ് : 32050300709

വിദ്യാഭ്യാസ ഉപജില്ല: വണ്ടൂർ

റവന്യൂ ജില്ല : മലപ്പുറം

ബി ആർ സി : വണ്ടൂർ അഞ്ചച്ചവിടി

സി ആർ സി : കല്ലാമൂല

ഗ്രാമപഞ്ചായത്ത്  : ചോക്കാട്

ബ്ലോക്ക് പഞ്ചായത്ത് : കാളികാവ്

ജില്ലാ പഞ്ചായത്ത് : മലപ്പുറം

നിയമസഭാ മണ്ഡലം : വണ്ടൂര്

ലോക്സഭാ മണ്ഡലം : വയനാട്

താലൂക്ക് : നിലമ്പൂർ

വില്ലേജ് : ചോക്കാട്

ആമുഖം

1978 ഇൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നോ. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരുപിടി സിപിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാൻ ഉം നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.

നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സിയേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് .അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • ജികെ ബോർഡ്
  • പത്ര ക്വിസ്
  • പ്രഭാത ക്ലാസ്
  • മലയാളത്തിളക്കം തുടർച്ച
  • ഇംഗ്ലീഷ് കോച്ചിംഗ്
  • പ്രകൃതി പഠനം
  • കൈത്താങ്ങ്
  • ശേഖരണം പ്രദർശനം
  • അതിഥി ക്ലാസുകൾ
  • അമ്മ ടീച്ചർ
  • വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം
  • വീഡിയോ ടീച്ചിംഗ്
  • കായിക പരിശീലനം
  • ചിത്രരചന പരിശീലനം
  • വായന പരിശീലനം
  • ലൈബ്രറി ബുക്ക് ലഭ്യമാക്കൽ
  • ബാലപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കൽ
  • പത്രവായന പ്രോത്സാഹനം
  • ഗൃഹസന്ദർശനം
  • യൂണിറ്റ് ടെസ്റ്റുകൾ
  • ക്വിസ് മത്സരം
  • രചനാമത്സരങ്ങൾ
  • കൃഷി പ്രോത്സാഹനം
  • ഫീൽഡ് ട്രിപ്പുകൾ

തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും ക്രമമായും നടന്നു പോകുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യും. ക്രിയാത്മകവും നൂതനമായ ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്ത് ഇവിടുത്തെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തി കൊണ്ടുവരും എന്ന് ഇതിനാൽ ഉറപ്പുതരുന്നു.