ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
01:04, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ഖണിഡിക ഉൾപ്പെട‍ുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗ്രന്ഥാലയം - വിദ്യാലയ ഹ‍ൃദയം

വിദ്യാലയത്തിന്റെ ഹ‍ൃദയമാണ് ഗ്രന്ഥാലയം. വായനയില‍ൂടെ സംസ്കരിക്കപ്പെട‍ുന്ന മനസ്സിന് ലോകത്തിൽ ചലനങ്ങൾ സ‍ൃഷ്ടിക്ക‍ുവാൻ കഴിയ‍ും. അക്ഷരങ്ങള‍ും പ‍ുസ്തകങ്ങള‍ും ക‍ുട്ടികള‍ുടെ ക‍ൂട്ട‍ുകാരായാൽ അവർ സ്വയം നിയന്ത്രിക്കപ്പെട‍ും. വായനാന‍ുഭവം അവര‍ുടെ ജീവിതത്തെ മാറ്റിമറിക്ക‍ും. അറിവിനോടൊപ്പം ചിന്താശക്തിയ‍ും വർദ്ധിക്കപ്പെട‍ും.കലവ‍ൂർ സ്‍ക്ക‍ൂളിൽ മികച്ച ഒര‍ു ഗ്രന്ഥശേഖരം തന്നെയ‍ുണ്ട്. കഥ, കവിത, നോവൽ, ലേഖനം, ശാസ്ത്രഗ്രന്ഥങ്ങൾ, ബാലസാഹിത്യം, നാടകം, ചരിത്രം, ഗാന്ധിസാഹിത്യം, റഫറൻസ്, അധ്യാത്മിക ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് - ഹിന്ദി പ‍ുസ്തകങ്ങൾ, പാഠപ്പ‍ുസ്തകശേഖരം, ഗണിതം,ലോക ക്ലാസ്സിക്ക‍ുകൾ,ജീവചരിത്രം,ആത്മകഥ എന്നീ മേഖലകളിലായി പതിനയ്യായിരത്തിലേറെ പ‍ുസ്തകങ്ങൾ ഗ്രന്ഥപ്പ‍ുരയില‍ുണ്ട്.5 ക്ലാസ്സ‍ുമ‍ുതൽ 10 ക്ലാസ്സ് വരെയ‍ുള്ള ക‍ുട്ടികൾക്ക് ഗ്രന്ഥാലയത്തിൽ അംഗത്വം നൽക‍ുകയ‍ും പ‍ുസ്തകങ്ങൾ നേരിട്ട് തെരഞ്ഞെട‍ുക്കാന‍ുള്ള അവസരം നൽക‍ുകയ‍ും ചെയ്യ‍ുന്ന‍ു. തിങ്കളാഴ്ച A ഡിവിഷനെങ്കിൽ ചൊവ്വാഴ്ച Bഡിവിഷൻ എന്നിങ്ങനെ ഡിവിഷൻ അടിസ്ഥാനത്തിൽ പ‍ുസ്തകവിതരണം നടത്തപ്പെട‍ുന്ന‍ു. ലൈബ്രറി അംഗത്വമ‍ുള്ളവർക്ക് ലൈബ്രറി കാർഡ‍ുകൾ വിതരണം ചെയ്യ‍ുന്ന‍ു.വായനാക്ക‍ുറിപ്പ‍ുകൾ എഴ‍ുതി സ‍ൂക്ഷിക്ക‍ുവാൻ ക‍ുട്ടികൾ ശ്രദ്ധിക്ക‍ുന്ന‍ു. ക്ലാസ്സ് ലൈബ്രറികള‍ുടെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ലാസ് ലൈബ്രേറിയൻമാര ച‍ുമതലപ്പെട‍ുത്ത‍ുന്ന‍ു. ഗ്രന്ഥാലയത്തിൽ സ്ഥാപിച്ചിട്ട‍ുള്ള പ‍ുസ്തക പ്രദർശന ഗാലറിയിൽ കഥാപ‍ുസ്തകങ്ങൾ,കവിതാ പ‍ുസ്തകങ്ങൾ, ലോക ക്ലാസ്സിക്ക‍ുകൾ എന്നിങ്ങനെ ദിവസവ‍ും പ‍ുസ്തകങ്ങൾ പ്രദർശിപ്പിക്ക‍ുന്ന‍ു.മികച്ച പ‍ുസ്തകങ്ങൾ തെരഞ്ഞെട‍ുക്ക‍ുന്നതിന‍ും വായനയ്ക്ക് ഒര‍ു ദിശാബോധം നൽക‍ുന്നതിന‍ും സ്ഥിരം പ‍ുസ്തക ഗാലറി സഹായകമാണ്. ദിനാചരണങ്ങൾ, കയ്യെഴ‍ുത്ത‍ുമാസിക, ഡിജിറ്റൽ മാഗസിൻ എന്നിവ ഗ്രന്ഥാലയത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട‍ുന്ന‍ു.