സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25036s (സംവാദം | സംഭാവനകൾ)

=

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
വിലാസം
ചെങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുള​​​​​​​ം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201625036s



ആമുഖം

സ്ത്രീകളുടെ സര്‍വ്വതോന്മുഹമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിര്‍മ്മിതിയില്‍ ഏറെ പങ്കുവഹിച്ച സെന്റ് ജര്‍മ്മിയിന്‍ മഠത്തിന്റെ കീഴില്‍ ഈ സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതുയും, ധാര്‍മ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണര്‍വ്വും,സാമൂഹ്യ ആര്‍പ്പണ ബോധവും, യഥാര്‍ത്ഥമായ വിമോചനവും ഉള്ള പെണ്‍കുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ല്‍ ഈ സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1946-ല്‍ പ്രൈമിറ സ്‌ക്കൂള്‍ മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തി. 1963-ല്‍ അണ്‍ എയിഡഡ് ഹൈസ്‌ക്കൂള്‍ ആരംഭിച്ചു. 1983-ല്‍ എയിഡഡ് സ്‌ക്കൂളായി ഉയര്‍ത്തി. ഇപ്പോള്‍ 2100റോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുന്‍പന്തിയലാണ്. ഹെഡിമിസ്ട്രസ്സായി സി.ജോയ്സി കെ പി സേവനം അനുഷ്ഠിക്കുന്നു.

മറ്റുതാളുകള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറിയോട് ചേര്‍ന്ന് ഒാരോ ക്ലാസ്സിനും ഇരുന്ന് വായിക്കാനുള്ള റീഡിംഗ് റൂം ഉണ്ട്. ലൈബ്രറി ഏകദേ‍‍ശം 3000 പുസ്തകങ്ങള്‍ അടങ്ങുന്ന .മനോഹരമായ ലെെബ്രറി ഓരോ വിഭാഗവും തിരിച്ച് സജ്ജീകരിച്ച് ഇവിടെ ഉണ്ട്. സയന്‍സ് ലാബ് ഏകദേശം 50 കുുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു സയന്‍സ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ലാബ്' L.P U.P H.S ക്ലാസ്സുകളിലെ കുട്ടികളുടെ വിവരസാങ്കേതിക പഠനം മെച്ചപ്പെടുത്തുന്നതിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

നേട്ടങ്ങള്‍

== മറ്റു പ്രവര്‍ത്തനങ്ങള്‍ == സ്മാര്‍ട്ട് റൂം 200 ഓളം കുട്ടികളെ ഉള്‍ക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാര്‍ട്ട് റൂം പ്രവര്‍ത്തിക്കുന്നു. കായിക പരിശീലനം ,കലാ പരിശീലനം ഇവയില്‍ ഏറെ സജ്ജീവവും മല്‍സരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.

== മറ്റു പ്രവര്‍ത്തനങ്ങള്‍ == സ്മാര്‍ട്ട് റൂം 200 ഓളം കുട്ടികളെ ഉള്‍ക്കൊള്ളുന്ന എല്ലാ സൗകര്യങ്ങളോടു കുടിയ സ്മാര്‍ട്ട് റൂം പ്രവര്‍ത്തിക്കുന്നു. കായിക പരിശീലനം ,കലാ പരിശീലനം ഇവയില്‍ ഏറെ സജ്ജീവവും മല്‍സരങ്ങളിലെ ഉന്നത വിജയവും ഈ സ്ഥാപനത്തിന്റെ നേട്ടമാണ്.

മേല്‍വിലാസം

വഴികാട്ടി <googlemap version="0.9" lat="10.163634" lon="76.435447" zoom="18" width="400" height="400"> 10.162853, 76.435704, stjosephsghschengal </googlemap>

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • തരുമിത്ര.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.