എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 22 വർഷത്തെ ശാസ്ത്ര ക്ലബ്ബിന്റെ റിപ്പോർട്ട്

ജൂൺ അഞ്ചാം തീയതി ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കോവിഡിനെ സാഹചര്യത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഫോട്ടോകൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അശ്വതി അശോകന് ഒന്നാം സ്ഥാനം ലഭിച്ചു.ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ച ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.ജൂലൈ 31ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീമതി ആസിഫ ഖാദർ ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിക്കുകയും ആലപ്പുഴ ജില്ല സാങ്കേതിക വിദ്യാഭ്യാസ ക്ലബ് കോർഡിനേറ്റർ ആയ ശ്രീ സി ജി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട കൊയ്ത്തു പാട്ട് നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു. സെപ്റ്റംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി സെപ്റ്റംബർ 26 പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് നടത്തിയ അസംബ്ലിയിൽ ഡോക്ടർ വിനോദ് കൃഷ്ണൻ നമ്പൂതിരി മുഖ്യ അതിഥിയായിരുന്നു. സെപ്റ്റംബർ 29 ശാസ്ത്രരംഗം ആലപ്പുഴ ജില്ലയും റേഡിയോ സയൻഷ്യ ഹരിപ്പാടിന്റെയും  ആഭിമുഖ്യത്തിൽ പ്രൊഫസർ താണു പത്മനാഭൻ അനുസ്മരണ സമ്മേളനം ഓൺലൈൻ ആയി നടന്നു. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനുള്ള അവസരങ്ങൾ നൽകി. ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് ഹൃദയപൂർവ്വം എല്ലാവരെയും ഒന്നിപ്പിക്കുക എന്ന 2021ലെ സന്ദേശം കുട്ടികൾക്ക് നൽകി. ഒക്ടോബർ 18 ന് ആലപ്പുഴ ജില്ലാ ശാസ്ത്രരംഗം മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കിയതിന് എട്ടാം ക്ലാസിലെ മാളവിക ജി യ്ക്ക് മൂന്നാം സ്ഥാനവും ബി ഗ്രേഡും ലഭിച്ചു.നവംബർ ഏഴിന് സി വി രാമൻ ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.പത്താം ക്ലാസിലെ അശ്വതി അശോകന് ഒന്നാം സ്ഥാനം ലഭിച്ചു. ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികളെ ബോധവൽക്കരിക്കുകയും അവർക്ക് ലഭ്യമായ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു.