എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssghskaruvatta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

സ്കൂൾ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനദിനം സമുചിതമായി ആചരിച്ചു. പിറ്റിഎ പ്രസിഡന്റ് ശ്രീ. മധുസൂദനൻ പിള്ളയുടെ അധ്യക്ഷതയിൽ കുമാരപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ലത ശരവണ ഉദ്ഘാടനം നിർവഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പന്തളം എൻ.എസ്.എസ്. കോളജ് മലയാള വിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര പി.എൻ . പണിക്കർ അനുസ്മരണം നടത്തി. കവിയും അദ്ധ്യാപകനുമായ ശ്രീ. പുന്നപ്ര ജ്യോതികുമാർ മുഖ്യാതിഥിയായിരുന്നു. തുടർന്ന്, വിദ്യാർത്ഥികൾക്കായി പ്രസംഗം, പ്രശ്നോത്തരി, വായന, ഉപന്യാസം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂലൈ 5-ാം തീയതി സ്കൂളിലെ വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടത്തി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.പിറ്റിഎ പ്രസിഡന്റ് അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് അസി.ഡയറക്ടർ ശ്രീ.എൻ.ജയകൃഷ്ണൻ ബഷീർ അനുസ്മരണം നടത്തി. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി. രേഖ.ആർ. താങ്കൾ എഴുത്തനുഭവം പങ്കുവച്ചു. കുമാരപുരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ലത ശരവണ,പ്രഥമാദ്ധ്യാപിക അനിത.എസ്.നായർ, എ.ആർ. അശോകൻ , പി.എസ്.അനിത, ജെ.സുജാതകുമാരി , എസ്. മായ, അശ്വതി അശോക് തുടങ്ങിയവർ സംസാരിച്ചു.

കോവിഡ് സാഹചര്യത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടിവന്ന കുട്ടികളുടെ വിരസതയകറ്റാനും അവർക്ക് ഉണർവേകുന്നതിനുമായി മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ

" ഉണർവ്വ് " എന്ന പേരിൽ പ്രതിമാസ പരിപാടി സംഘടിപ്പിച്ചു. ആഗസ്ത് 14 ന്ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പന്തളം എൻ.എസ്.എസ്. കോളജ് മലയാള വിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അനിത എസ്.നായർ അധ്യക്ഷയായി.ആലാ ഗവ: ഹയർസെക്കൻറി സ്കൂൾ മലയാളം അദ്ധ്യാപകൻ ഡോ.കെ. നിഷികാന്ത് മുഖ്യപ്രഭാഷണം നടത്തി. പി.എസ്.അനിത, എ.ആർ. അശോകൻ, ജെ.സുജാതകുമാരി , കെ.സി. കലാകുമാരി , എ. ജയ എന്നിവർ സംസാരിച്ചു.

ഉണർവ്വ് - വിദ്യാർത്ഥി ശാക്തീകരണത്തിന്റെ ഭാഗമായി സെപ്തംബർ 11 ന്  " നാട്ടുപാട്ടു കൊമ്പത്ത് " എന്ന പരിപാടി സംഘടിപ്പിച്ചു. പാട്ടും പറച്ചിലുമൊക്കെയായി , കവിയും അധ്യാപകനും നാടൻപാട്ടു ഗവേഷകനുമായ ശ്രീ.പുന്നപ്ര ജ്യോതികുമാർ കുട്ടികളോടൊപ്പം പങ്കു ചേർന്നത് വേറിട്ട അനുഭവമായി.

വിദ്യാർത്ഥി ശാക്തീകരണത്തിന്റെ ഭാഗമായി സെപ്തംബർ 19-ാം തീയതി " മാനസികാരോഗ്യം - കുട്ടികളിൽ " എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അദ്ധ്യാപികയും കവയിത്രിയും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീമതി. രശ്മി രാജ് നേതൃത്വം നല്കി. കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കാനും അവർക്ക് മാനസികമായ പിൻബലം നല്കുവാനും പരിപാടിയ്ക്കു കഴിഞ്ഞു.

ഒക്ടോബർ 10 ന് "കാളിദാസ കൃതികളിലെ ജീവിതമൂല്യങ്ങൾ " എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആലപ്പുഴ ഡയറ്റിലെ അധ്യാപകൻ ശ്രീ.മുരാരി ശംഭു ക്ലാസ് നയിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി സെപ്തംബർ 30, ഒക്ടോബർ 1 എന്നീ തീയതികളിൽ സ്കൂൾ തല സാഹിത്യോത്സവം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കഥാരചന , കവിതാരചന ,ചിത്രരചന, കാവ്യാലാപനം,  പുസ്തകാസ്വാദനം, എന്നീ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.