എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahsparelmampattumoola (സംവാദം | സംഭാവനകൾ) (Ahsparelmampattumoola എന്ന ഉപയോക്താവ് എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം എന്ന വിപത്ത് എന്ന താൾ എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം എന്ന വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: heading change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                              പരിസ്ഥിതി  നശീകരണം എന്ന വിപത്ത് 

               പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കു ഒന്നു സഞ്ചരിച്ചുനോക്കാം.


പരിസ്ഥിതി നശീകരണം എന്നാൽ, പാടം, ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ, ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. 

എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി, ഉൾക്കാമ്പുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ. എങ്കിൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുള്ളു. മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു, അവന്റെ ജീവിതലക്ഷ്യമെന്ത്? ഇതിനെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻവേണ്ടി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നമുക്കു കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു ആത്മീയസുഖങ്ങളേക്കാൾ വലുതാണ് ഇന്ദ്രീയസുഖങ്ങൾ എന്നു ധരിച്ചുവശായി അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തി നില്ക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.