യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) (' നിത്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നിത്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഗണിതം.

കുട്ടികളിൽ ഗണിതത്തിനോടുള്ള ഭയം ഇല്ലാതാക്കുന്നതിനും രസകരമായ  പ്രവർത്തനങ്ങളിലൂടെ ഗണിതാഭിരുചി വളർത്തുന്നതിനും ലക്ഷ്യമിട്ട് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

      കുട്ടികളെ ഗണിതത്തിൻ്റെ മനോഹര ലോകത്തേക്ക് ആകർഷിക്കാൻ ഓരോ വർഷവും പുതുമയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.

   ഭാരതത്തിൽ ജീവിച്ചിരുന്ന ശ്രീനിവാസ രാമാനുജൻ, ശകുന്തളാ ദേവി മുതലായ അതുല്യപ്രതിഭകളുടെ ജീവിതത്തെയും ഗണിതശാസ്തത്തിന് അവർ നല്കിയ സംഭാവനകളെയും കുറിച്ചുള്ള പഠനം കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു.

      രാമാനുജൻ്റെ 125-)o ജന്മവാർഷികവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.ഗണിത ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.2 ദിവസം നീണ്ടു നിന്ന ക്യാമ്പിൽ രാമാനുജൻ്റെ ജീവിതവഴികൾ ഉൾപ്പെടുത്തിയ സ്ലൈഡ് ഷോ പ്രത്യേക ശ്രദ്ധ നേടി.

         ഗണിതമേളകളിൽ സ്ഥിരമാ യി കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. ഗണിത ക്വിസ്, സ്റ്റിൽ മോഡൽ, ജ്യോമട്രിക്കൽ ചാർട്ട്, പസിൽ മുതലായ ഇനങ്ങളിൽ സബ് ജില്ലാ, തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

LP ,UP വിഭാഗങ്ങൾ തയ്യാറാക്കിയ ഗണിതമാഗസിനുകൾ 'സഞ്ചിതം, ഭാവിതം' മുതലായവയും സമ്മാനാർഹമായവയിൽ പെടുന്നു.