സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/സുന്ദരി കാക്കക്കുഞ്ഞ്
സുന്ദരി കാക്കക്കുഞ്ഞ്
രാവിലെ എഴുന്നേറ്റു വന്നപ്പോൾ ഒച്ച കേട്ട് ഞാൻ മുറ്റത്തെ തേന്മാവിലേക്ക് നോക്കി. അതാ ഒരു കാക്കച്ചി പെണ്ണ് കൂടുകൂട്ടുന്നു. അമ്മ പറഞ്ഞു തന്നു കാക്കകുഞ്ഞു ഉണ്ടാകും എന്ന്. ഞാൻ ദിവസവും നോക്കി ഇരിപ്പായി കാക്കക്കുഞ്ഞിനെ കാണാൻ,ദിവസങ്ങൾ കഴിഞ്ഞുപോയി, ചേട്ടായിയുടെ വിളി കേട്ടു ഞാൻ പുറത്തേക്കോടി ചെന്നപ്പോൾ അതാ ഒരു സുന്ദരികാക്കകുഞ്ഞ്. ഏന്തു രസമായിരുന്നെന്നോ ! കാക്കച്ചി തീറ്റയുമായി പോകുന്നതും തീറ്റ കൊടുക്കുന്നതും കുഞ്ഞു കാക്കയെ പറക്കാൻ പഠിപ്പിക്കുന്നതു ഞങ്ങൾ നോക്കി നിന്നു. കുഞ്ഞു കാക്ക എന്നും ഞങ്ങളുടെ മുറ്റത്തെത്തും. ഒരു ദിവസം വൈകുന്നേരം ആയപ്പോൾ വന്ന കാറ്റും മഴയും ഞങ്ങളെ ഏറെ വേദനിപ്പിച്ചു മാവിന്റെ ചില്ലകൾ ആടി ഉലയുന്നുത് കണ്ടപ്പോൾ കാക്ക കുഞ്ഞിനെ ഞങ്ങൾ നോക്കി . കാക്ക കൂടിനെ രക്ഷിക്കണേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഒന്നും സംഭവിക്കാതെ ഭൂമിക്കും ജീവനും കുളിരേകി ആ മഴയും കടന്നുപോയി. സുന്ദരി കാക്ക പറന്നകലുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 25/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ