സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും അതിനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം :
യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശത്തോടെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. അന്നേദിവസം സഡാക്കോ മണ്ഡപത്തിൽ HM പുഷ്പാർച്ചന നടത്തി. തുടർന്ന് യുദ്ധ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി നടത്തിയ പ്രദർശനം വേറിട്ട അനുഭവമായിരുന്നു. ക്ലാസ് അടിസ്ഥാനത്തിൽ ചുമർപത്രിക നിർമ്മാണവും ഉണ്ടായിരുന്നു.
ഗാന്ധിജയന്തി :
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരം നടത്തി.
ശിശുദിനം :
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ച് നെഹ്റു തൊപ്പി നിർമ്മാണം നടത്തി. നെഹ്റു തൊപ്പി ധരിച്ച് നടത്തിയ പ്രത്യേക അസംബ്ലി വേറിട്ടതായി. അന്നേദിവസം ക്ലാസുകളിൽ കുട്ടികൾ അധ്യാപകരായത് വളരെ നല്ല പ്രവർത്തനം ആയിരുന്നു. ദിനാചരണങ്ങളുമായി ബന്ധപെട്ട് കൊളാഷ് നിർമ്മാണം, പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം എന്നിവ നടത്തി. മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി മഴവെള്ള ശേഖരണത്തിന്റെ വിവിധ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.