ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GBHSS HARIPAD (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട് . ജസ്റ്റിസ് അന്നാചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീ ശ്രീകുമാരൻ തമ്പി, ശ്രീമതി ലളിതാംബിക അന്തർജനം, മുൻ മന്ത്രി എ അച്യുതൻ, ശ്രീ സി ബി സി വാര്യർ, ശ്രീ വി തുളസീദാസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായിരുന്ന ശ്രീ ബിജു പ്രഭാകർ, പ്രശസ്ത കവി ശ്രീ പി. നാരായണ കുറുപ്പ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ശ്രീ എൻ എം സി വാര്യർ ,സിനിമാ സംഗീത സംവിധായകൻ ശ്രീ എം ജി രാധാകൃഷ്ണൻ, മുൻ എം എൽ എ ശ്രീ ടി കെ ദേവകുമാർ , കലാമണ്ഡലം മുൻ ചെയർമാനും കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോ വി എസ് ശർമ്മ , പ്രശസ്ത സംഗീതജ്ഞ ഡോ കെ ഓമനക്കുട്ടി എന്നിവർ ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരാണ്.

പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ വി രാമകൃഷ്ണപിള്ള (1964 )  ശ്രീ പി രാജശേഖരൻപിള്ള (1967) , ശ്രീ മാത്യു തരകൻ, ശ്രീ ബാലകൃഷ്ണൻ എന്നിവർ ആദ്യ റാങ്കുകൾ നേടി വിദ്യാലയത്തിൻെറ യശസ്സിനെ വാനോളമുയർത്തി. 1960- 1980 കാലഘട്ടങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് കുട്ടികളെ തെരെഞ്ഞെടുത്തിരുന്നത്.

    ഇപ്പോൾ എസ് എസ് എൽ സി ക്ക് തുടർച്ചയായ 100% വിജയവും ഹയർ സെക്കണ്ടറി തലത്തിലെ 80 % ത്തിനു മുകളിലുള്ള വിജയവും എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. ബഹുമാനപ്പെട്ട മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജി നിർദ്ദേശിച്ച ഒരു കോടി 6 ലക്ഷം രൂപയുടെ ഗുരുകുലം പദ്ധതി നടപ്പിലാക്കി പഴയ രണ്ട് ഹൈസ്കൂൾ കെട്ടിടങ്ങളുടെ നവീകരണം  നടത്തി. HS, HSS വിഭാഗം കുട്ടികൾക്കുള്ള ഇരിപ്പിട സൗകര്യം വിശാലമായ ലൈബ്രറി, റീഡിംഗ് റൂം എന്നിവ ഇതിൽ ഉൾപ്പെടുത്തി.

ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ  ത്രിവിക്രമ വാര്യരുടെ കാലത്ത് 1980 ൽ സ്കൂൾ മോഡൽ സ്കൂളായി ഉയർത്തി.