സംവാദം:ഗവ. വെൽഫെയർ എൽ പി സ്കൂൾ‍ , പുഴാതി

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13636 (സംവാദം | സംഭാവനകൾ) ('''മോചനമരുളുന്നത് എന്തോ അതാണ് വിദ്യാഭ്യാസം എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മോചനമരുളുന്നത് എന്തോ അതാണ് വിദ്യാഭ്യാസം എന്ന ഗാന്ധിയൻ കാഴ്ചപ്പാടിനെയും വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവർത്തനമാണ് എന്ന പൗലോ ഫ്രെയറുടെ സിദ്ധാന്തത്തെയും സാക്ഷാത്കരിക്കുന്ന ഇടമായി വിദ്യാലയത്തെ പുതുക്കി പണിയുക എന്നത് പ്രധാന ലക്ഷ്യമായി നാം കാണുന്നു. ശുചിത്വം ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യമൊരുക്കുക എന്നതും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് പ്രത്യേക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷമൊരുക്കലും പ്രധാനമായി കാണുന്നു. പാരിസ്ഥികാവബോധത്തോടെ ജീവിക്കാനും വരും തലമുറയ്ക്ക് കൈമാറേണ്ട താൽക്കാലിക വാസികൾ മാത്രമാണ് മനുഷ്യൻ എന്ന ബോധത്തോടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാനും വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും ഓരോ കുട്ടിയെയും പ്രാപ്തമാക്കുന്നതും നമ്മുടെ ലക്ഷ്യമായി കാണുന്നു