എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്. ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. 1969 -തിൽ ഹൈസ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം പുരോഗമിച്ചു. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീമാൻ ഗംഗാധരൻ മാസ്റ്റർ ആയിരുന്നു.കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായി അസ്സംബ്ലിയും യൂണിഫോമും നടപ്പിലാക്കിയത് ഇദ്ദേഹമാണ്. ആ കാലഘട്ടത്തിൽ അദ്ധ്യാപകർക്കും യൂണിഫോം ആയിരുന്നു.കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ ശ്രീമാൻ തങ്കപ്പന് ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി ആദരിച്ചു. ശേഷം ചന്ദ്രമംഗലം ജയമോഹനഭവനത്തിൽ ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.

ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1067 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു.എൺപതിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ ശിരീഷ്.പി, ഹെഡ്മിസ്ട്രസ് ശ്രീമതി ബീന.വി.എസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ റഹിം എന്നിവരാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം