ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും..

ഹിന്ദി സാഹിത്യ മഞ്ച്... 2021_22 ഈ അദ്ധ്യയന വർഷത്തെ ഹിന്ദി സാഹിത്യ മഞ്ച്... ഓൺലൈൻ ആയി പ്രേംചന്ദ് ദിനമായ ജൂലായ് 31ന് ഉദ്ഘാടനം ചെയ്തു..

100അംഗങ്ങളായി യു. പി&ഹൈസ്കൂൾ വിഭാഗളിലെ കുട്ടികൾ രജിസ്ട്രേഷൻ നടത്തി.. പ്രേംചന്ദ് ദിനത്തിന് പോസ്ററർ രചന നടത്തി.

ഹിന്ദി ദിനാചരണ പരിപാടി 6ദിവസമായി 8മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി.. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി..

എനർജി ക്ലബ്

2001ൽ കേന്ദ്രസർക്കാർ പാസാക്കിയ ഊർജ്ജ സംരക്ഷണ നിയമം കേരളത്തിൽ നടപ്പിലാക്കുന്ന ഏജൻസിയാണ് എനർജി മാനേജ്മെന്റ് സെന്റർ (EMC). സമൂഹത്തെ പലതരത്തിൽ ഈ വിഷയത്തിൽ ബോധവൽക്കരിക്കാൻ ഉള്ള പരിപാടികളാണ് E. M. C ചെയ്തു കൊണ്ടിരിക്കുന്നത്. കുട്ടികളെ ഊർജ്ജ സംരക്ഷണം പഠിപ്പിക്കുവാനും അവരെ അതിന് പ്രാപ്തരാക്കാനും വേണ്ടിയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിൽ ഉള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്.2021-22 ഈ വർഷത്തെ സ്കൂൾ തല ഊർജോത്സവം ത്തിന്റെ ഭാഗമായി ഹൈസ്കൂൾ യുപി എൽപി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി

ഐ ടി ക്ലബ്

വിവര വിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഇന്നത്തെ കാലത്ത് ക‍ുട്ടികളിലെ ഇൻഫർമേഷൻ ടെക്ൽനോളജിയിലെ ആർജ്ജവം മനസ്സിലാക്കാൻ ഇന്ന് സ്ക‍ൂള‍ുകളിൽ ഐ ടി ലാബ‍ുകൾ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ജി ജി വി എച്ച് എസ് എസ് ആ കാര്യത്തിൽ ഹൈടെക് പ‍ൂർണ്ണത നേടിയിട്ട‍ുണ്ടെന്ന് നിസ്സംശയം പറയാം. നമ‍ുക്ക് സ്ക‍ൂളിൽ 3 ഐ ടി ലാബ‍ുകൾ ഉണ്ട്.