എൻ .എസ്സ് .എസ്സ് .കെ .യു .പി .എസ്സ് .കിഴക്കനോതറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37343 (സംവാദം | സംഭാവനകൾ) ('2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2.30 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്.5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ്‌ റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു കിണറും അതോടൊപ്പം എല്ലാ വിധ വാട്ടർ ഫെസിലിറ്റിയും ഉണ്ട് .വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ് .സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഓഡിറ്റോറിയം പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.