എ.എൽ.പി.എസ് തൊടികപ്പുലം/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48537 (സംവാദം | സംഭാവനകൾ) (history link created)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂസ മാസ്റ്ററുടെ ഔദ്യോഗിക ജീവിതത്തിന് ശേഷം ശിവരാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. അക്കാലത്ത് അദ്ദേഹത്തിൻ്റെ കീഴിൽ അബ്ദുൽ ഖാദർ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ, വാര്യർ മാസ്റ്റർ, നമ്പീശൻ മാസ്റ്റർ എന്നിവർ സ്കൂളിൻ്റെ പ്രവർത്തനം ഏറ്റെടുത്തു. ശിവരാമൻ മാസ്റ്ററെ സംബന്ധിച്ചിടത്തോളം സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ ആണെങ്കിലും കുട്ടികളുടെ പ്രിയങ്കരനായിരുന്നു. നല്ലൊരു ഹിന്ദി ഗായകനായിരുന്നു അദ്ദേഹം. ഉച്ച സമയത്ത് മേശയിൽ തട്ടി പാട്ട് പാടുമ്പോൾ കുട്ടികൾ ചുറ്റും കൂടിയിരുന്ന് പാട്ട് ആസ്വദിക്കുമായിരുന്നു. ശിവരാമൻ മാസ്റ്റർക്ക് ശേഷം സ്കൂളിൻ്റെ പ്രധാനാധ്യാപകനായി നമ്പീഷൻ മാസ്റ്റർ ചുമതലയേറ്റു. പിന്നീട് ശാന്തമ്മ ടീച്ചർ, കേശവൻ മാസ്റ്റർ എന്നിവർ സ്കൂളിൻ്റെ പ്രധാനാധ്യാപകരായി. ഇവരെല്ലാം സ്കൂളിൻ്റെ വികസനത്തിനായി വളരെയധികം പ്രയത്നിച്ച വ്യക്തികളാണ്.

2010 ജൂൺ മുതൽ സ്കൂളിൻ്റെ നടത്തിപ്പ് സ്കൂളിലെ അധ്യാപകനായ എൻ. അബ്ദുൽ സലാം മാസ്റ്റർ ഏറ്റെടുത്തു.പ്രീ.കെ.ഇ.

ആർ. കെട്ടിടം പൊളിച്ച് കെ.ഇ.ആർ കെട്ടിടം നിർമ്മിക്കണമെന്ന ഗവ: ഉത്തരവ് വന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചു .ഉറപ്പുള്ള കെട്ടിടം നിലനിറുത്തി നിലവിലുള്ള കെട്ടിടത്തിൻ്റെ വീതി കൂട്ടണമെന്ന ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പുതിയ രണ്ട് ക്ലാസ് മുറികൾ 20 X 20 സെ.മീ അളവിൽ നിർമ്മിച്ചു.അതോടെ സ്കൂളിൽ 6 ക്ലാസ് മുറികൾ ഉണ്ടായി

2017 ജൂൺ 1 മുതൽ എം. ഉസ്മാൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടക്കം അത്യാവശ്യ സൗകര്യത്തോട് കൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.