ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നൈതികം

മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ


ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക്  ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം  ഏറ്റു വാങ്ങുന്നതിനായി  കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..

കാർഷിക ആൽബം മത്സരം

പേരാവൂർ കൃഷിഭവനറെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു... നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം... ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു.. സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു... കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു... അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ... ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു... അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...

കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം








സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം