ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnikrishnan13401 (സംവാദം | സംഭാവനകൾ) ('അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടുന്ന ഔറു കാലഘട്ടത്തിലാണ് വിദ്യാലയം വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു. യാത്രാ പ്രശ്നം രൂക്ഷമായ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസമെന്നത് പ്രയാസകരമായിരുന്നു.