പി.എം.എം.യു.പി.എസ് താളിപ്പാടം/രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര

15:24, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര

രക്ഷകർതൃ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളോടൊപ്പം ഒരു പഠനയാത്ര എന്നപേരിൽ യാത്രകൾ സംഘടിപ്പിച്ചു വരുന്നു. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിൽ ഒന്നിച്ചുള്ള യാത്രകൾക്ക് നിസ്തുലമായ പങ്കുണ്ട്.

കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രക്ഷിതാക്കളെ അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്കൂളിലെ വിവിധ ക്ലബ്ബുകളുമായി ചേർന്ന് കൊണ്ട് ഈ യാത്രകൾ സംഘടിപ്പിച്ചു വരുന്നത്.

ക്ലാസ് റൂം പഠനത്തിനുമപ്പുറം നിരീക്ഷണ അന്വേഷണ പഠനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും കുട്ടികളോടൊപ്പം രക്ഷകർത്താക്കളെ യും ബോധ്യപ്പെടുത്താൻ ഇത്തരം യാത്രകൾ സഹായിച്ചു കൊണ്ടിരുന്നു.

2014 ൽ പശ്ചിമഘട്ടമലനിരകളെ തൊട്ടറിഞ്ഞു കൊണ്ടുള്ള വയനാട്    യാത്രയിലൂടെയാണ് ഇതിന് ആരംഭം കുറിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ തിരുനാവായ, തുഞ്ചൻപറമ്പ്, തിരൂർ, കാപ്പാട്, വടകര, ഇരിങ്ങൽ, കൊച്ചി, ഫോർട്ടു കൊച്ചി തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു.

മാനേജ്മെൻറ് , സ്റ്റാഫ് , പിടിഎ എന്നിവരുടെ സംയുക്ത സംഘാടനമാണ് യാത്രകളെ വിജയത്തിലേക്ക് എത്തിക്കുന്നത്.