ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15802 (സംവാദം | സംഭാവനകൾ) (അധ്യാപരെ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി നിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ് വയനാട് മുസ് ലിം ഓർഫനേജ് ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ ഡബ്ല്യു എം ഒ എന്നത് വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ പേര് കൂടിയാണ്.

ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. അതിൽ വേറിട്ട് നിൽക്കുന്ന താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ് ആൻ്റ് ഡഫ് കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് വിദ്യാലയത്തിൻ്റെ തുടക്കം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം എന്നത് കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന സാമൂഹിക സാഹചര്യത്തിൽ ഡബ്ലു എം ഒ ഒരടയാളം തീർത്തു, വയനാട് പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി നിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ്

വയനാട് മുസ് ലിം ഓർഫനേജ് ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ ഡബ്ല്യു എം ഒ എന്നത് വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ പേര് കൂടിയാണ്. ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. അതിൽ വേറിട്ട് നിൽക്കുന്ന താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ്

ആൻ്റ് ഡഫ് കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് വിദ്യാലയത്തിൻ്റെ തുടക്കം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം എന്നത് കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന സാമൂഹിക സാഹചര്യത്തിൽ ഡബ്ലു എം ഒ ഒരടയാളം തീർത്തു, പ്രത്യേക പരിശീലനത്തിനായി അധ്യാപകരെ ദൂരേക്കയച്ചു. കെട്ടിടങ്ങളും സൗകര്യങ്ങളും ശാസ്ത്രിയമായി വികസിപ്പിച്ചു. 2005 ൽ പ്രൈമറി ക്ലാസുകൾക്കും 2013ൽ ഹൈസ്ക്കൂൾ വിഭാഗത്തിനും സർക്കാറിൻ്റെ എയ്ഡഡ് പദവി ലഭിച്ചു. ഉൾച്ചേർക്കൽ വിദ്യാഭ്യാസം സാധ്യമായതോടെ കാഴ്ച പരിമിതർക്കും അന്ധത ബാധിച്ചവർക്കും വിദ്യാഭ്യാസത്തിന് സാധാരണ വിദ്യാലയങ്ങൾ മതിയായി. പിന്നീട് കേൾവിക്കുറവുള്ളവർക്ക് മാത്രമായി വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റസിഡൻഷ്യൽ രീതിയാലാണ് വിദ്യാലയം ആൺ-പെൺ ഹോസ്റ്റലുകൾ അനുബന്ധമായി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പഠിക്കാനും താമസിക്കാനുംസർക്കാർ ബോർഡിംഗ് ഗ്രാൻ്റ് അനുവദിക്കുന്നു. താമസം, ഭക്ഷണം, യൂണിഫോം പഠന ഉപകരണങ്ങൾ വിവിധ ഉൽപന്നങ്ങളാട നിർമ്മാണ പരിശീലനം, തെറാപ്പിയൂട്ടിക് പഠനം , കലാ-കായികപരിശീലനം, തുടങ്ങി പ്രത്യേക പരിഗണനയിൽ ഇത്തരം കുട്ടികക്ക് വേണ്ടി പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നു

അധ്യാപകർ

ഒരു സ്പെഷലിസ്റ്റ് അധ്യാപിക ഉൾപ്പടെ പത്ത് അധ്യാപകരാണ് വിദ്യാലയത്തിൽ ഉള്ളത്. ശ്രവണ ശേഷി കുറവുള്ള കുട്ടികളെ പഠിപ്പിക്കാൻ ആവശ്യമായ സ്പെഷ്യൽ ബിഎഡും അതോടൊപ്പം ജനറൽ ബിഎഡും യോഗ്യതയുള്ളവരാണ് അധ്യാപകർ കുട്ടികൾക്ക് നൽകി വരുന്ന വിവിധ പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അധ്യാപകർ തന്നെയാണ്. ഭിന്നശേഷിക്കാരായ കുട്ടികളായതിനാൽ അവർക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണനയിൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും സാമൂകരണത്തിലും അധ്യാപകർ പങ്ക് നിർവ്വഹിക്കുന്നു. റസിഡൻഷ്യൽ വിദ്യാലയമായതിനാൽ രാവും പകലും കുട്ടികൾ വിദ്യാലയത്തിനൊപ്പമാണ് അതുകൊണ്ട് അവരുടെ ദൈനംദിന കാര്യങ്ങകിലും അധ്യാപകരുടെയും അനധ്യാപകരുടെയും ശ്രദ്ധയും ഇടപെടലും നടക്കുന്നു. വിവിധ മേഖലയിൽ പ്രാവീണ്യരരായ അധ്യാപക സമ്പത്ത് ഈ വിദ്യാലയത്തിന് കരുത്തു പകരുന്നതാണ്. മെൻ്റർ എന്ന വിശാലതയിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തിയുംമികച്ച അനുഭവസമ്പത്തും ഇത്തരം കുട്ടികളുടെ പുനരധിവാസ കാര്യങ്ങളിൽ വലിയ വിധം സ്വാധീനം ചെലുത്താറുണ്ട് സർഗാത്മകതയിലും നൈസർഗികതയില്യം പ്രാപ്തി തെളിയിച്ചഈ വിദ്യാലയത്തിലെ അധ്യാപകനായ പി.ന്യ ഹ്മാൻ മറ്റു അധ്യാപകാര കുടി ആ മാതൃകയിലേക്ക് ഉയർത്തി കൊണ്ടു വരുന്നു, മോട്ടിവേഷനൽ ട്രെയ്ൻ എന്ന നിലയിൽ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന റിസോഴ്സ് പെഴ്സൻ കൂടിയാണ്. എസ് പി സി, ഓ ആർ സി, ഹോപ് ,സി ജി ,ചിരി പരിപാടികളുടെ പരിശീലകൻ, കഴിവു തെളിയിച്ച പെയ്ൻ്റർ ,മികച്ച ഗ്രാഫിക് ഡിസൈനർ തുടങ്ങിയ നിലയിലും ശ്രീ പി ന്യഹ്മാൻ അറിയപ്പെടുന്നു. അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ വിദ്യാലയത്തിൽ നിന്നുംനിരവധി പ്രതിഭകളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.