ജി.യു.പി.എസ്.കോങ്ങാട്/സംസ്ഥാന അധ്യാപക അവാർഡ് (2019-2020)

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) (''''സംസ്ഥാന അധ്യാപക അവാർഡ് 2019-2020 (സെപ്റ്റംബർ 5 )''' കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന അധ്യാപക അവാർഡ് 2019-2020 (സെപ്റ്റംബർ 5 )

കേരള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പ്രൈമറി വിഭാഗം പുരസ്കാരം ഗവൺമെന്റ് ജി യു പി സ്കൂൾ കോങ്ങാടിന്റെ അഭിമാനമായ പ്രധാനാധ്യാപകൻ ശ്രീ. സി സി ജയശങ്കർ മാസ്റ്റർക്ക് ലഭിച്ചു.ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ.സി. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി കൺവീനറും, വിദ്യാഭ്യാസ ഡയറക്ടർ അംഗവുമായ സമിതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 2017-18 വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാംസ്ഥാനം കോങ്ങാട് ഗവൺമെന്റ്.യു.പി സ്കൂളിന് ലഭിച്ചിരുന്നു. 2018 19 വർഷത്തെ സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർതൃ സമിതി പുരസ്കാരവും (ഒന്നാം സ്ഥാനം) ഈ സ്കൂളിന് ലഭിച്ചു.കുട്ടികളുടെ സർവതോന്മുഖമായ വികസനം ലക്ഷ്യമിട്ടുകൊണ്ട് 2017 ശ്രീ.സി സി ജയശങ്കർ മാസ്റ്ററുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച ടാലന്റ് ലാബ് ഇന്ന് ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യ സ്കൂൾ പബ്ലിക് ലൈബ്രറി എന്ന നേട്ടവും കോങ്ങാട് ഗവൺമെന്റ്.യു പി സ്കൂളിന് സ്വന്തം. സ്കൂളിന്റെ വിജയ സാരഥിയായ ജയശങ്കർ മാസ്റ്ററുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.