എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23008 (സംവാദം | സംഭാവനകൾ) (note)

2021 -2022 അദ്ധ്യയന വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും ആദ്യയോഗവും 1/9/21 ന് രാവിലെ10 am ന് നടത്തി.ഗൂഗിൾ മീറ്റ് വഴിയാണ് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. ബഹു. DEO. ശ്രീ. N. D. സുരേഷ് സാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി റോസ്, പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ എന്നിവർ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

ഹൈസ്കൂൾ വിഭാഗം ഗണിത ക്ലബ്ബിന്റെ ഭാഗമായി "Mathematics in Nature" എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്കിറ്റ് അവതരിപ്പിച്ചു.


യുപി വിഭാഗം ഗണിത ക്ലബ്ബിന്റെ ഭാഗമായി പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞൻ രാമാനുജനെ ഏഴാംക്ലാസിലെ ആർദ്ര പി സജീവ് വീഡിയോ പ്രസന്റേഷൻ വഴി പരിചയപ്പെടുത്തി.


ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സിബിഷൻ നടത്തിയിരുന്നു. നമ്പർ പാറ്റേൺ, സ്റ്റിൽ മോഡൽ,പസിൽ, ജ്യോമെട്രിക്കൽ പാറ്റേൺ, ക്വിസ് എന്നീ മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും അതിന്റെ വിജയികളെ അനുമോദി്ക്കുകയും ,അവരുടെ വീഡിയോ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.