എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം

13:01, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minamehvish (സംവാദം | സംഭാവനകൾ) (എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസറ്റേഴ്സ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൾ സ്ഥാപിതമായി. 1935 മുതൽ 1962 വരെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം വരെയുള്ള എലിമെൻററി സ്കൂളായി. ഗവൺമെൻറ് നിയമമനുസരിച്ച് 1984 മുതൽ ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസു വരെയുള്ള യു പി സ്കൂളായി മാറി.പൊതുവെ മലയോര മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക ,സാമൂഹിക മേഖലകൾ വളരെ ശോച്യാവസ്ഥയിലായിരുന്നുവെങ്കിലും ,എല്ലാവരുടെയും സഹകരണം നിർലോഭം ഈ സ്കൂളിന് കിട്ടിയിരുന്നു. സത്യം , സ്നേഹം എന്ന മുദ്രാവാക്യം കൈമുതലാക്കിയ ആയിരത്തിലധികം വിദ്യാർതഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച് സമൂഹത്തിന് മാതൃകയായി ഇപ്പോഴും നില കൊള്ളുന്നു.