എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

ലോകത്തെ മുഴുവൻ ഭയാശങ്കയിലാക്കിയ കോവിഡ് വ്യാപനം മൂലം, ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ കാലത്തിനുശേഷം 2021 നവംബർ മാസത്തിലാണ് കേരളത്തിലെ സ്കൂളുകൾ വീണ്ടും സജീവമായത്.....

     നമ്മുടെ സ്കൂളിൽ അത്യാകർഷകമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് തന്നെ വാദ്യമേള ത്തിന്റെയും കേരളത്തിലെ തനതു കലാരൂപമായ ഗരുഡൻ പറവയുടെയും അകമ്പടിയോടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്. സ്കൂളും പരിസരവും കുരുത്തോലയും മറ്റു പ്രകൃതി സൗഹൃദ പദാർത്ഥങ്ങളും കൊണ്ട് അതി മനോഹരമായി അലങ്കരിച്ചത് ഒരു ഉത്സവ പ്രതീതി തന്നെ ജനിപ്പിക്കുകയുണ്ടായി. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പുതിയതായി അഡ്മിഷൻ എടുത്ത കുഞ്ഞുങ്ങൾ ആദ്യമായി സ്കൂളിലെത്തിയപ്പോൾ അവർക്ക് നമ്മുടെ സ്കൂളിലെ പ്രവേശനോത്സവം തികച്ചും നയനാനന്ദകരവും, മാനസികോല്ലാസപ്രദവുമായ അനുഭവമായി മാറി.

കമ്പ്യൂട്ടർ പരിശീലനം

2002- 2003 അധ്യായന വർഷം വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത് മുതൽ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലൂം കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. എംഎൽഎ  എംപിഫണ്ടുക ഉപയോഗപ്പെടുത്തിയും സ്റ്റാഫ് കോൺട്രിബ്യൂഷൻ ആയും കൂടുതൽ കമ്പ്യൂട്ടറുകൾ സജ്ജി കരിക്കുകയും കുട്ടികൾക്ക് മികച്ച രീതിയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തുവരുന്നു. തുടർച്ചയായി IT പ്രോജക്റ്റ് അവതരണത്തിലും ITയു മായി ബന്ധപ്പെട്ട മറ്റ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.2019 .... 20 അധ്യയന വർഷത്തിൽ സബ് ജില്ല lT മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ ഐടി പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെടുകയും മികച്ച ഗ്രേഡുകൾ കാരസ്ഥമാക്കുകയുംചെയ്തുവരുന്നു. .IT ബകളുടെ പ്രവർത്തന മികവിന് സംസ്ഥാന ഗവൺമെൻറ് ഏർപ്പെടുത്തിയ അവാർഡ് കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം  നേടിക്കൊണ്ട് നമ്മുടെ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.  പ്രശസ്തിപത്രവും 15,000/രൂപയും അടങ്ങിയ അവാർഡ് ,ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പാൾ,IT കോ ഓഡിനേറ്റർ  എന്നിവർ ചേർന്ന് സ്വീകരിച്ചു.    പ്രവർത്തനസജ്ജമായ കമ്പ്യൂട്ടറുകളും  മികച്ച സൗകര്യങ്ങളും  ഉള്ളതുകൊണ്ട് ജില്ലാതലത്തിൽ അധ്യാപകർക്കും കുട്ടികൾക്കും  പരിശീലനം നൽകുന്നതിന് നമ്മുടെലാബ് തെരഞ്ഞെടുക്കപ്പെടാറുണ്ട്.  .ഈ സൗകര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുമ്പോൾ പ്രാവീണ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സാധിക്കുന്നു

നല്ല പാഠം

കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് 'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുകയും  ചെ യ്യുക എന്നത് ആദ്യ ലക്ഷ്യമാ യിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപ യോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .

കരുണയുടെ കൈത്താങ്ങ്

ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.

പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ

നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കാൻ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു. കുട്ടികൾക്ക് പ്രചോദനമാവാൻ "പേനാത്തൊട്ടിൽ " നിർമ്മിച്ചു. അവർ ഉപേക്ഷിക്കുന്നതും മറ്റുള്ളവരിൽ നിന്ന് ശേഖരിക്കുന്നതുമായ പ്ലാസ്റ്റിക് പേന പേനാതൊട്ടിലിൽ നിക്ഷേപിക്കുകയും ഇങ്ങനെ ശേഖരിക്കുന്ന പേന ളാലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്ലാന്റിലേക്ക് നൽകുവാനും തീരുമാനിച്ചു.

നദീസംരക്ഷണം മുളയിലെ ശീലിക്കാൻ

നമുക്കു ചുറ്റുമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന ആശയം ഉൾക്കൊണ്ട് "നല്ലപാഠം" പ്രവർത്തകർ മീനച്ചിലാറിന്റെ തീരങ്ങളിലും മീനച്ചിലാറിന്റെ കൈവഴികളുടെ സമീപവും മുളംതൈകൾ വച്ചു പിടിപ്പിച്ചു. നദീ  തടങ്ങളിലുള്ള മണ്ണിനെ താങ്ങി നിർത്താൻ മുളം കൂട്ടങ്ങൾക്കുള്ള കഴിവിനെ മുൻനിർത്തിയാണ് ഈ പ്രവർത്തനത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.

നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കൽ -മറ്റ് സ്ക്കൂളുകളിലൂടെ

പ്ലാസ്റ്റിക് ഫ്രീ സ്കൂളുകൾ പദ്ധതി മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ കിടങ്ങൂർ എൻ എസ് എസിലെ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പേപ്പർ പേന നിർമ്മാണം താല്പര്യമുള്ള സ്കൂളുകൾക്ക് നമ്മുടെ സ്കൂളിൽ വന്ന് പേന നിർമ്മാണം പഠിക്കാമെന്ന് സ്കൂളുകളെ അറിയിച്ചു തുടർന്ന് വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂളിലെത്തി പേപ്പർ പേന നിർമ്മാണം പഠിച്ചു.നല്ലപാഠം പ്രവർത്തകരായ കുട്ടികൾ ഇവിടെ അധ്യാപകരായി.

അശരണർക്ക് ഒരാശ്വാസം

നമ്മുടെ നാട്ടിൽ വിവിധ രോഗങ്ങൾ ബാധിച്ച് രോഗശയ്യരായിട്ടുള്ള  നിരവധി നിരാലംബരുണ്ട്. കിടക്കയിൽ നിന്ന് മലമൂത്ര വിസർജനത്തിനു പോലും എണീക്കാൻ ഇവർക്ക് ആവതില്ല. ഇവർ എല്ലാ ദിവസവും ഡയപ്പർ ഉപയോഗിക്കുമ്പോൾ രണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒന്ന് അമിതമായ പണച്ചിലവ്, രണ്ട് പ്ലാസ്റ്റിക് മാലിന്യം ഇവ രണ്ടും ഒഴിവാക്കാൻ എന്തു ചെയ്യാം എന്ന ചിന്തയാണ് നമ്മുടെ പഴയ കോട്ടൺ തുണിത്തരങ്ങൾ ഉപേക്ഷിക്കാതെ ഇതിന് ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്.തുടർന്ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ ഉപേക്ഷിക്കുന്നമുണ്ട്, വിരിപ്പ്, പുതപ്പ് മുതലായവ ശേഖരിച്ച് പാലിയേറ്റീവ് കെയർ പോലെയുള്ളവർക്ക് നൽകി. ഇത് പ്ലാസ്റ്റിക്കിനെ  അകറ്റി പ്രകൃതിസംരക്ഷണവുമാകും ഒപ്പം രോഗികൾക്ക് ശരീര സുഖവും ലഭിക്കും.

ഇല സമ്പത്ത് ബല സമ്പത്ത്

നമ്മുടെ നാട് ഇലകളാൽ സമ്പന്നമാണല്ലോ. ആ ഇലകളിൽ ഭൂരിഭാഗവും പോഷകമൂല്യമാണെന്നും അത് നിത്യ ജീവിതത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതുമൂലം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെ ന്നുമുള്ള പാഠം കുട്ടികളിലെ ത്തിക്കുവാൻ വേണ്ടി നടത്തിയ പ്രവർത്തനം പല കറികൾക്കായി കടകളിൽ നിന്നും മേടിക്കുന്ന സാധനങ്ങൾ പരമാവധി കുറച്ച് ജൈവകൃഷിയിലൂടെ നമ്മുടെ പാടത്തും പറമ്പിലും വിളയിക്കുന്ന ഫലവർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ അകറ്റാമെന്നും കുട്ടികളെ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി. ചായക്കടയിലെ വട മുതൽ ചെമ്പരത്തിപ്പൂവ്        സ്‌ക്വാഷ് വരെ കുട്ടികൾ ഇലകൾ കൊണ്ട് തയ്യാറാക്കി.

കേരളപ്പിറവി ദിനത്തിൽ അക്ഷരമരം

നമ്മൾ മലയാളികൾക്ക് എന്നും പ്രാധാന്യമുള്ളതാണ് "കേരളപ്പിറവിദിനം" മലയാളത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും കുട്ടികളിലെത്തിക്കാൻ അക്ഷരമരം പദ്ധതിക്കായി. മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് തണൽ നൽകുന്ന ഇലഞ്ഞി മരത്തിൽ വിവിധ വർണ്ണത്തിൽ തൂക്കിയിടുകയും കുട്ടികൾ കേരളീയ വേഷത്തിൽ എത്തുകയും ചെയ്തു. ഇതോടൊപ്പം പഴയകാലത്തെ അനുസ്മരിക്കാൻ പാളത്തൊപ്പി, ഓല മെടയൽ, ഓലപ്പന്ത്, ഓല കണ്ണാടി,ഓലക്കുട  തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി. മരത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കാൻ ആദ്യംതന്നെ കുട്ടികൾ മരത്തിന്റെ ചുവട് പൂക്കളാൽ അലങ്കരിച്ചിരുന്നു.

ഇതാ ഇവിടെ നടാം

മരങ്ങളുടെ നട്ടുപിടിപ്പിക്കലും സംരക്ഷണവും കുട്ടികൾക്ക് ഓരോരുത്തർക്കും തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങളാണ് എന്ന് ഓരോ കുട്ടിയേയും മനസ്സിലാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണിത്. പൂക്കുന്നചെറിയ ചെടികൾ മുതൽ വന്മരം ആകുന്ന  മരങ്ങൾ വരെ നട്ടുവളർത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. ഇതിനായി വിവിധ ഘട്ടങ്ങളായി  പല ഗ്രൂപ്പുകൾ തിരിഞ്ഞ് വേറിട്ട  സ്ഥലങ്ങളിൽ പൂന്തോട്ടം,ഔഷധ സസ്യ ത്തോട്ടം,ഫലവൃക്ഷ തോട്ടം, മുതലായവ തയ്യാറാക്കി. വൻമരങ്ങൾ കുട്ടികളുടെ വീടുകളിൽ പറമ്പിന്റെ ഓരങ്ങളിൽ നടുവാൻ കുട്ടികൾക്ക് കൊടുത്തുവിട്ടു.

വാവാവോ..... പാടിയുറക്കാൻ

കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു.

നല്ല നാളേക്ക് വേണ്ടി

വീടുകളിലെയും  സ്കൂളുകളിലെയും  വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി.

ഇതുകൂടാതെ LED ബൾബ് നിർമാണത്തിൽ താല്പര്യമുള്ള അമ്മമാർക്ക്  വ്യത്യസ്ത രീതിയിലുള്ള ക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി. വിവിധ ബാച്ചുകൾ ആയി ധാരാളം അമ്മമാർ LED ബൾബ് നിർമാണം അഭ്യസിച്ചു.

അതിജീവനത്തിന്റെ പാഠങ്ങൾ

ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്.

        ഏത് ഉപയോഗ ശൂന്യമായ വസ്തുവും പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് ഈ പ്രവർത്തനം മൂലം സാധിക്കുന്നു. ചേക്കുട്ടി പാവകൾ തന്നെ കുട്ടികൾ ഉണ്ടാക്കി ആദ്യം മറ്റുള്ളവരെ കാണിച്ചു.പല പാഴ്‌വസ്തുക്കളും കൊണ്ട് ഭംഗിയുള്ള പല രൂപങ്ങൾ ഉണ്ടാക്കാൻ  സാധിക്കും എന്ന് കുട്ടികൾ മനസ്സിലാക്കി.

പ്രതിഭയോടൊത്ത് അൽപനേരം

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മിടുക്കർ നമ്മുടെ ചുറ്റുമുണ്ട്, ചിത്രകാരന്മാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ  അവരിൽ പെടും.  അവരെ ആദരിക്കുന്ന തിനോടൊപ്പം അവരുമായി അൽപനേരം സംവദിക്കുക എന്നതും കുട്ടികൾക്ക് പ്രചോദനമായി തീരും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ പോയി അവരെ ആദരിച്ച് കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച്, കുട്ടികൾക്കുള്ള അറിവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.

മഴയെ അറിയാൻ

മഴവെള്ളം അമൂല്യമാണ് എന്നും അത് സംഭരിച്ചു വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉള്ള ആശയം  കുട്ടികളിൽ എത്തിക്കാൻ നടത്തിയ ചെറിയ പ്രവർത്തനമാണിത്. ചെറിയ ക്ലാസിലെ നല്ലപാഠം പ്രവർത്തകരായ കുട്ടികൾ അവർക്കാവുന്ന രീതിയിൽ മഴമാപിനി നിർമ്മിക്കുകയും, ആ മഴമാപിനിയിൽ  മഴയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. മാസങ്ങളോളം ഇതേ രീതിയിൽ മഴയുടെ അളവ് രേഖപ്പെടുത്തി, എത്രമാത്രം മഴയിൽ കുറവ് വരുന്നു എന്നു പഠിച്ചശേഷം മഴവെള്ളം കിട്ടുന്ന അത്ര ശേഖരിച്ചു വയ്ക്കണം എന്നു മനസ്സിലാക്കി, മഴവെള്ളം ശേഖരിക്കേണ്ടതിന്റെ ആവശ്യകത, അളവ്  സഹിതം മറ്റു കുട്ടികളെ ബോധ്യപ്പെടുത്തി.

കൂട്ടുകാർക്കൊരു സമ്മാനം

കുട്ടികളിൽ പുനരുപയോഗ സാധ്യത മനസ്സിലാക്കുന്നതിനും, പുനരുപയോഗത്തിലൂടെ   പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതി നും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. ഓരോ കുട്ടിയുടെയും വീടുകളിൽ, വാങ്ങിയപ്പോൾ മുതൽ ഉപയോഗിക്കാൻ താൽപര്യമില്ലാതെ മാറ്റി വച്ചിട്ടുള്ള പാവകൾ മുതൽ വസ്ത്രങ്ങൾ വരെ, ഇവ വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കായി കൊണ്ടുവന്നു കൊടുക്കുന്ന രീതിയാണിത്. ഓരോ കുട്ടിയും അവരവർ കൊണ്ടുവരുന്ന സാധനങ്ങൾ ഓരോന്നി നായി  തിരിച്ചുള്ള സ്ഥലങ്ങളിൽ മാറ്റിവയ്ക്കുന്നു. തരം തിരിച്ച  സാധനങ്ങൾ  താല്പര്യം തോന്നുന്ന സാധനങ്ങൾ മുറയ്ക്ക് എടുത്തു കൊണ്ടു പോകും. പെൺകുട്ടികൾക്ക് താല്പര്യം ഉള്ള വളകൾ,  മാലകൾ വരെ ഇവയിൽ പെടും.

ഒത്തുപിടിച്ചാൽ

നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ  നിരവധി ചോദ്യങ്ങളുമായി  ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം  പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി.

ഭൂമിയെ കാക്കാൻ പ്രകൃതി വർണ്ണങ്ങൾ

കുട്ടികൾക്ക് വളരെയധികം താൽപര്യം ഉള്ളതാണ് ചിത്രകല. ചെറുപ്രായത്തിൽ തൊട്ട് കളർ ചെയ്യുവാൻ ക്രയോൺസ് മുതൽ ട്യൂബിൽ കിട്ടുന്ന രാസവസ്തുക്കൾ വരെ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇവ ഭക്ഷണത്തിൽ കലരാ നുള്ള സാധ്യത കൂടുതലാണ്. കൂടാതെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കുട്ടികൾക്ക് എന്തുചെയ്യാം എന്ന ചിന്തയാണ് അവരെ ചുവർചിത്ര കലയിൽ എത്തിച്ചത്. വിവിധ പച്ചില കളിൽ നിന്നെടുക്കുന്ന വർണ്ണങ്ങൾ നമ്മുടെ പ്രകൃതിയിലുള്ള പല കല്ലുകളിൽ നിന്ന് എടുക്കുന്ന നിറങ്ങൾ ഇവ എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കി.

കാടിനെക്കാക്കാൻ

മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള  വനം വകുപ്പിന്റെ  ചെറിയ കാടാണ്  ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള  മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ  പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട്  ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്.