ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച രീതിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.സാഹിത്യസമാജങ്ങളിലൂടെയും സർഗ്ഗവേള കളിലൂടെയും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകാൻ അധ്യാപകർ നിരന്തരം പരിശ്രമിക്കുന്നു . ഓരോ വിഭാഗത്തിലും കൺവീനർമാരെ തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.അതിന്റെ ഫലമായി മുൻ വർഷങ്ങളിൽ ഉപജില്ലാ - റവന്യൂ ജില്ലാ കലോത്സവങ്ങളിൽ സ്കൂളിന്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്. എല്ലാ അധ്യാപകരുടെയും നിസ്സീമമായ സഹകരണമാണ് ആർട്സ് ക്ലബ്ബിന്റെ വിജയം.