സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
07:17, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12047kadumeni (സംവാദം | സംഭാവനകൾ) (→‎സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ_2021-22

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

കടുമേനി: 20/01/2022ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 22 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് കെ എം ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.മേഴ്‌സികുട്ടി തോമസ്, അദ്ധ്യാപികയായ ശ്രീമതി.മറിയാമ്മ ആന്റണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്.മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.