Schoolwiki സംരംഭത്തിൽ നിന്ന്
ഒരു രത്നഖനിയുടെ കഥ
കുറേ കാലം മുമ്പാണ് ഹൈദ്രബാദിൽ അൽഹമീദ് എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. വളരെ വിശാലമാണ് അയാളുടെ കൃഷിസ്ഥലം.
എങ്കിലും തടിയനങ്ങി അധ്വാനിക്കാനൊന്നും ഹമീദിനു താല്പര്യമുണ്ടായിരുന്നില്ല. വലിയ കോടീശ്വരനാകണം അതായിരുന്നു. അയാളുടെ മോഹം
എളുപ്പത്തിൽ ധനികനാവാൻ ഒരു മാർഗവും അയാൾ കണ്ടു പിടിച്ചു. ഒരു രത്നവ്യാപാരിയായി മാറുക തന്നെ പിന്നെ താമസിച്ചില്ല ആക്ഷി സ്ഥലം മുഴുവനും വിറ്റ് കാശാക്കി എന്നിട്ട് ആ പണം ഉപയോഗിച്ച് രത്നങ്ങൾ തേടി പല നാടുകളും ചുറ്റി പക്ഷേ അയാളുടെ കച്ചവടം നശിക്കുകയാണുണ്ടായത് കയ്യിലെ കാശെല്ലാം തീരുകയും ചെയ്തു.
ഒടുവിൽ നിരാശയടക്കാനാവാതെ ഹമീദ് അങ്ങു ദൂരെ കടലിൽ ചാടി ജീവനെടുക്കി .ഹമീദിന്റെ കൃഷി സ്ഥലം മറ്റൊരു കൃഷിക്കാരനാണ് വാങ്ങിയത് കുറച്ചുകാകഴിഞ്ഞ് അയാൾ കൃഷിസ്ഥലത്തെ ഒരു കൊച്ചുതോട്ടിൽ കന്നുകളെ വെള്ളം ‘ അത് -° കിളച്ച് മറിച്ചു.
അനേകം വൈരക്കല്ലുകൾ കണ്ടെടുക്കുകയും ചെയ്തു. പിൽക്കലത്ത് ഗോൽക്കൊണ്ട എന്ന പേരിൽ പ്രസിദ്ധമായ രത്നഖനിയായിരുന്നു അത് വിശ്വ പ്രസിദ്ധി നേടിയ കോഹിനൂർ രത്നം ഈ ഖനിയിൽ നിന്നു കിട്ടിയതായിരുന്നു.
മിടുക്കനായ കറുമ്പൻ
(കഥ)
നാട്ടിലെ മിടുക്കൻ കാക്കയാണ് കറുമ്പൻ. കറുമ്പൻ എപ്പൊഴും കൂട്ടിലെ അഴുക്കെല്ലാം കൊത്തി മാറ്റി കൂടും മരച്ചുവടും വൃത്തിയായി സൂക്ഷിക്കും കറുമ്പന്റെ വീടിന്റെ അടുത്താണ്പപ്പു പൂവൻകോഴിയുടെ താമസം അവന്റെ വീടിന്റെ ചുറ്റുപാടെല്ലാം ചിക്കി ചികഞ്ഞ് ആകെ വൃത്തികേടാണ് പപ്പു നമ്മുടെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം"കറുമ്പൻ സമയം കിട്ടമ്പോഴെല്ലാം പപ്പുവിനോട് പറയും പക്ഷെ പപ്പു വൃത്തിയാക്കുമോ?
അവൻ അതൊന്നും ശ്രദ്ധിക്കുകയേയില്ല
ഒരിക്കൽ പക്ഷികളുടെ രാജാവ് ചെമ്പൻ പരുന്ത് ഒരു മത്സരം നടത്തി നന്നായി പരിസരം വൃത്തിയാക്കുന്നവർക്ക് സമ്മാനം. പക്ഷികളെല്ലാം അതു കേട്ട് കുടും പരിസരവും വൃത്തിയാക്കി മിടുക്കനായ കുമ്പന്റെ കൂടും ചെമ്പന്റെ കുടും പപ്പുവിന്റെ കൂടും ചെമ്പൻ പരുന്ത് കണ്ടു. പപ്പുവിന്റെ വീട് ഒരു ഭംഗിയുമില്ല: കറുമ്പന് തന്നെ ഒന്നാം സമ്മാനമായി നല്ല പാൽപ്പായസം കിട്ടി. അതു കണ്ട് പപ്പു നാണിച്ചു പോയി. നല്ലവനായ കറുമ്പൻ പായസത്തിന്റെ ഒരു പങ്ക് പപ്പുവിന് കൊടുത്തു പിന്നീടൊരിക്കലും പപ്പു പരിസരം വൃത്തികേടാക്കിയിട്ടില്ല.
ആദിത്യ പ്രദീപ് (VII C)
എന്റെ ധര'
ഇനനോ അതിരാവിലെ വന്നു
അരവിന്ദം വിരിഞ്ഞു ചിരിക്കുന്നിതാ
ശലഭമോ മലർഇതൾപോൽ
പാറികളിക്കുന്നീവാടിയിൽ
പീയുഷം നുകർന്നുമിരിക്കുന്നീ
ശലഭങ്ങൾ സുകൃതം ഈ കാഴ്ച
വൈദികം ശബളമാം നവോത്ഥാനമീ കലവി
തരസായി ചെയ്യുന്നവർ
പൂപ്പാലിക മദം ചിരിക്കുന്ന വിധൗ
അരചനെന-
പ്പോൽ ഇരിക്കുന്നീ
സൂരൃൻ
അനർഹമീ കാഴ്ച
ദുരുഹമീ ധരണി
അയോണ മറിയ റോഷൻ (ഒൻപത് സി)
ഒറ്റയൊ?
ഒറ്റക്കാണെക്കിലും തോന്നും ആരോ ഉണ്ടെന്ന്
കൂട്ടമാണെക്കിൽ
തോന്നുന്നു ഒറ്റയാണെന്ന്
ഒരോ നിമിഷവിം ഒരോ ശബ്ദവും
കേൾക്കുവാൻ ഇഷ്ടം
ആ ഇഷ്ടത്തിൽ നിന്നുൽഭവി-
ക്കുന്നു നഷ്ടം
എന്റെ ഹൃദയത്തിലെ മാലാഖ'
സൈറ ജേക്കബ് (9ബി)'
ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ
എന്റെ കണ്ണിലെന്നും കാണു
സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ
അമ്മതൻ കൈവിരൽ തുമ്പുകൾ
എനിയ്ക്കായ് നീളുമ്പോൾ
ലോകത്തിൻ ചവിട്ടുപടികൾ
ഒന്നൊന്നായ് ഞാൻ കയറി
അമ്മതൻ പൊന്നുമ്മകൾ
എൻ കവിൾതടത്തിൽ വീഴുമ്പോൾ
സ്നേഹത്തിന്റെ അനശ്വരമഠം
നിധികൾ ഞാൻ സ്വന്തമാക്കി
എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ
അമ്മതൻ മിഴികൾ ആർദ്രമായ
എൻ ഞരമ്പിലോടുന്ന
രക്തത്തിൻ ഓരോ കണവും
എൻ അമ്മതൻ സ്വന്തമല്ലേ
പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ
രെന്നമ്മയാണെൻ ഹൃദയം.
കോവിഡ്'
ഡെയ്സി ജോർജ്
കരുവാളിപ്പ് പടർന്ന
വിഷാദച്ഛവിയുള്ള ആകാശങ്ങൾ,
മടുപ്പിന്റെ ഉഷ്ണക്കാറ്റുകളേറ്റ്
പൊറ്റ് പിടിച്ച മുറിവുകൾ പോലെ
ഇന്നലെകളിലൊക്കെയും
ഇപ്പോഴിന്നും
പുതുമകളൊന്നും നൽകാത്ത
ഒറ്റപ്പെടലിന്റെ ആകാശം..
ദിനങ്ങളോരോന്നും,
അത്രമേൽ പ്രതീക്ഷയോടെ
മിഴികളുയർത്തി,
നേർത്ത് നനഞ്ഞ നിരാശയോടെ
വേദനയുടെ അകംവേവുകളിലേക്ക്
മടങ്ങുന്ന
വെളുപ്പാൻകാലങ്ങൾ..
നിലാവിറങ്ങിയിട്ടും
നക്ഷത്രങ്ങൾ മിന്നിമാഞ്ഞിട്ടും
നിസംഗതകൾ
ഇറക്കി വെയ്ക്കുന്ന രാത്രികൾ..
എവിടെയാണ്..?
എവിടെയാണിനി
ഞാനെന്റെ ആകാശത്തെ
തിരയുക......
ഇനിയെന്നാണ്
പാതിയും മുറിഞ്ഞ് തളർന്ന
എന്റെ ചിറകുകൾ
നിന്റെ ആകാശത്തെ
സ്പർശിക്കുക.... !!
|
In order to COINCIDE with QUARANTINE DAYS..#🥳 ❤️🥳
I lied and said I was busy,
I was busy,
but not in a way most people
understand....
I was busy, taking deeper breaths,
I was busy, silencing irrational thoughts;
I was busy, calming a racing heart,
I was busy, telling myself Iam ok.
Sometimes, this is my busy...
And I will not apologize for it.
തത്തമ്മ'
അനീന ആൻ മത്തായി
ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്
ആനന്ദത്തോടെയിരിക്കും തത്ത
തിക്കി തിരക്കി മതിലകം തൂത്തപ്പോൾ
രാജകുമാരീടെ താലി പോയf
കരയേണ്ട പെണ്ണേ നീ
പിടയേണ്ട പെണ്ണേ നീ|
താലിക്കിണത്താലി ഞാൻ തരുവേൻ
താലിയും വേണ്ടമ്മേ
മാലയും വേണ്ടമ്മേ
നേരേ പടിഞ്ഞാട്ട് പോയാൽ മതി
വേനൽ പിറക്കട്ടെ
വെളളം ചുരുങ്ങട്ടെ
പാടത്തെചോറൊക്കെപ്പൊടിയാവട്ടെ
തട്ടാനേ വരുത്തട്ടെ
പൊൻ തൂക്കി കൊടുക്കട്ടെ
താലി പരത്തട്ടെ തത്തമ്മയ്ക്ക്
താലിയും പരത്തിച്ച
രടിന്മേൽ കോർത്തപ്പോൾ
സന്ധ്യാവിളക്കിന്റെ ശോഭപോലെ
താലിയും കെട്ടി
സഭയിൽച്ചെന്നപ്പോൾ
തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്
Poem
The Worst Childhood
Oh! our childhood
How happy it is
we got a lot of love
Care and tears of happiness
But someone where
Will have a childhood
The worst Childhood
Why it is so? Do you know?
Plenty of children
Playing in the ground
But, Plenty of children
Working in the street
They don't have any joy
They don't get any joy or care
But they got a lot of tears
Tears of neglection
Their childhood was
filled with hunger and grie
Alsa Sajan (10C)
====പാട്ടുകാരിപൂങ്കുയിൽ====
കൂ കൂ കൂകും പൂങ്കുയിലേ
പാറി നടക്കും കരിങ്കുയിലേ
നിന്നുടെ പാട്ടുകൾ കേൾക്കാനായി
പൂന്തോട്ടത്തിൽ ഇരിക്കും ഞാൻ
നിനക്കു നല്ല ചിറകില്ലേ
നിനക്കു നല്ല സ്വരമില്ലേ
പൂഞ്ചിറകുകളാൽ പാറിവരൂ
പാടി രസിച്ചു പാടി വരൂ
പാടി രസിച്ചു വരൂ
ഈണത്തിൽ നീ പാടി തരൂ
താളം പിടിച്ചു രസിക്കാം ഞാൻ
അബിയ പ്രസാദ് (8D)
|