ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അനിമേഷൻ ഫെസ്റ്റിവൽ

ഐ.ടി @ സ്കൂൾ സംഘടിപ്പിച്ച ജില്ലാ തല അനിമേഷൻ ഫെസ്റ്റിവലിൽ ഞങ്ങളുടെ സ്കൂളിലെ അജയ്.V.S ന് മികച്ച സൗണ്ട് ഡിസൈനിംഗിന് അവാർഡ് ലഭിച്ചു. അജയ്.V.S ന്റെ 'ഹലോ 1098' എന്ന അനിമേഷൻ ‌ ഫിലിമിനാണ് അവാർഡ്.ഞങ്ങളുടെ സ്കൂളിൽ നിന്ന് 10 അനിമേഷൻ സിനിമകളാണ് സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.തിരുവനന്തപുരം റവന്യൂ ജില്ലയിൽ നിന്നും മത്സരത്തിനു വന്ന ആയിരത്തോളം സിനിമകളിൽ നിന്നും തെരഞ്ഞെടുത്ത 30 സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.ജില്ലാ കോ.ഓർഡിനേറ്റർകെ.കെ. സജീവ്,IT@School ഡയറക്ടർ അൻവർ സാദത്ത്, പ്രശസ്തകാർട്ടൂണിസ്റ്റും അനിമേറ്ററുമായ സുരേഷ്, ഡയറ്റ് പ്രിൻസിപ്പൽകേശവൻ പോറ്റി എന്നിവർ പങ്കെടുത്തു.മികച്ച ഫിലിം,ഡയറക്ടർ,അനിമേറ്റർ,സൗണ്ട് ഡിസൈൻ,എഡിറ്റർ,കൺസപ്റ്റ്,ബാക്ക്ഗ്രൗണ്ട് തുടങ്ങി 7 കാറ്റഗറികളിലാണ് അവാർഡ്.ഇവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

'ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും

ഞങ്ങളുടെ സ്കൂളിലെ വായനാദിനാചരണത്തിന് രഹ്ന പരിചയപ്പെടുത്തിയ പുസ്തകമാണ് 'ബസ്റയിലെലൈബ്രേറിയൻ'.ജേനറ്റ് വിന്റർ എഴുതി ജയ് സോമനാഥൻപരിഭാഷപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു പുസ്തകം.എന്നാൽ 30000പുസ്തകങ്ങൾ സംരക്ഷിക്കപ്പെട്ടതിന്റെ ഒരു വലിയ അനുഭവം നമ്മോടു പറയുന്നു.ഇറാഖിൽ നിന്നുള്ള ഒരു യഥാർത്ഥ കഥയാണിത്.ഇറാഖ് യുദ്ധത്തിൽ വെടിവയ്പ്പുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും നടുവിൽ ബസ്റയിലെ ആലിയാമുഹമ്മദ് ബക്കർ എന്ന വനിതാ ലൈബ്രേറിയൻ വില മതിക്കാനാവാത്ത മുപ്പതിനായിരത്തോളം പുസ്തകങ്ങൾ,പൈതൃകം സംരക്ഷിച്ച കഥ.ദിനാചരണം ഉദ്ഘാടനം ചെയ്തത്മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലേഖാസുരേഷ് ആയിരുന്നു.ബോധി പി.എൻ പണിക്കർ അനുസ്മരണം നടത്തി.ശ്രുതി,രേഷ്മ,പ്രമോദ് എന്നിവർ വായനാദിനസന്ദേശം അവതരിപ്പിച്ചു.ആനുകാലികങ്ങളിലേയും,പുസ്തകങ്ങളിലേയും കഥ,കവിത ആസ്വാദനമത്സരത്തിന് 72 കുട്ടികൾ പങ്കെടുത്തു.വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്

കണ്ടു ഞങ്ങളും ശുക്രസംതരണം

ജൂൺ 6 ബുധനാഴ്ച, പ്രഭാതത്തിൽ തന്നെ മാനം ഇരുണ്ടുകൂടിയിരുന്നു.ശുക്രന്റെ സ‍ഞ്ചാരം എന്തായാലുംഞങ്ങൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ Stellarium ത്തിലൂടെ ഞങ്ങൾ ശുക്രസംതരണം കണ്ടു.Stellarium എന്നത് IT @ SCHOOL UBUNTU -ലെ ഒരു സിമുലേഷൻ software ആണ് ..യാഥാർത്ഥ്യത്തിലെന്ന പോലെ ശുക്രസംതരണം അനുഭവപ്പെട്ടു.അധ്യാപകരിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ക‍ഴി‍ഞ്ഞു.സ്കൂളിലെ മുഴുവൽ കുട്ടികൾക്കും കാണാൻ കഴിഞ്ഞു.

ഹരിത രസതന്ത്രം

സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണൻ സാർ (യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയിൽ രാസപ്രവർത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തിൽ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാൻ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോൾ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർദ്ധിക്കുന്നു.എന്നാൽ ഒരുപാട്പേർ ചേർന്ന് യാത്ര ചെയ്യാൻ ഒരു വാഹനത്തെ ആശ്രയിക്കുമ്പോൾ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു.