ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ
അനിമേഷൻ ഫെസ്റ്റിവൽ
ഐ.ടി @ സ്കൂൾ സംഘടിപ്പിച്ച ജില്ലാ തല അനിമേഷൻ ഫെസ്റ്റിവലിൽ ഞങ്ങളുടെ സ്കൂളിലെ അജയ്.V.S ന് മികച്ച സൗണ്ട് ഡിസൈനിംഗിന് അവാർഡ് ലഭിച്ചു. അജയ്.V.S ന്റെ 'ഹലോ 1098' എന്ന അനിമേഷൻ ഫിലിമിനാണ് അവാർഡ്.ഞങ്ങളുടെ സ്കൂളിൽ നിന്ന് 10 അനിമേഷൻ സിനിമകളാണ് സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്.തിരുവനന്തപുരം റവന്യൂ ജില്ലയിൽ നിന്നും മത്സരത്തിനു വന്ന ആയിരത്തോളം സിനിമകളിൽ നിന്നും തെരഞ്ഞെടുത്ത 30 സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.ജില്ലാ കോ.ഓർഡിനേറ്റർകെ.കെ. സജീവ്,IT@School ഡയറക്ടർ അൻവർ സാദത്ത്, പ്രശസ്തകാർട്ടൂണിസ്റ്റും അനിമേറ്ററുമായ സുരേഷ്, ഡയറ്റ് പ്രിൻസിപ്പൽകേശവൻ പോറ്റി എന്നിവർ പങ്കെടുത്തു.മികച്ച ഫിലിം,ഡയറക്ടർ,അനിമേറ്റർ,സൗണ്ട് ഡിസൈൻ,എഡിറ്റർ,കൺസപ്റ്റ്,ബാക്ക്ഗ്രൗണ്ട് തുടങ്ങി 7 കാറ്റഗറികളിലാണ് അവാർഡ്.ഇവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.
'ബസ്റയിലെ ലൈബ്രേറിയനും' വായനാദിനാചരണവും
ഞങ്ങളുടെ സ്കൂളിലെ വായനാദിനാചരണത്തിന് രഹ്ന പരിചയപ്പെടുത്തിയ പുസ്തകമാണ് 'ബസ്റയിലെലൈബ്രേറിയൻ'.ജേനറ്റ് വിന്റർ എഴുതി ജയ് സോമനാഥൻപരിഭാഷപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഒരു കുഞ്ഞു പുസ്തകം.എന്നാൽ 30000പുസ്തകങ്ങൾ സംരക്ഷിക്കപ്പെട്ടതിന്റെ ഒരു വലിയ അനുഭവം നമ്മോടു പറയുന്നു.ഇറാഖിൽ നിന്നുള്ള ഒരു യഥാർത്ഥ കഥയാണിത്.ഇറാഖ് യുദ്ധത്തിൽ വെടിവയ്പ്പുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും നടുവിൽ ബസ്റയിലെ ആലിയാമുഹമ്മദ് ബക്കർ എന്ന വനിതാ ലൈബ്രേറിയൻ വില മതിക്കാനാവാത്ത മുപ്പതിനായിരത്തോളം പുസ്തകങ്ങൾ,പൈതൃകം സംരക്ഷിച്ച കഥ.ദിനാചരണം ഉദ്ഘാടനം ചെയ്തത്മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലേഖാസുരേഷ് ആയിരുന്നു.ബോധി പി.എൻ പണിക്കർ അനുസ്മരണം നടത്തി.ശ്രുതി,രേഷ്മ,പ്രമോദ് എന്നിവർ വായനാദിനസന്ദേശം അവതരിപ്പിച്ചു.ആനുകാലികങ്ങളിലേയും,പുസ്തകങ്ങളിലേയും കഥ,കവിത ആസ്വാദനമത്സരത്തിന് 72 കുട്ടികൾ പങ്കെടുത്തു.വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടു പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
കണ്ടു ഞങ്ങളും ശുക്രസംതരണം
ജൂൺ 6 ബുധനാഴ്ച, പ്രഭാതത്തിൽ തന്നെ മാനം ഇരുണ്ടുകൂടിയിരുന്നു.ശുക്രന്റെ സഞ്ചാരം എന്തായാലുംഞങ്ങൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ Stellarium ത്തിലൂടെ ഞങ്ങൾ ശുക്രസംതരണം കണ്ടു.Stellarium എന്നത് IT @ SCHOOL UBUNTU -ലെ ഒരു സിമുലേഷൻ software ആണ് ..യാഥാർത്ഥ്യത്തിലെന്ന പോലെ ശുക്രസംതരണം അനുഭവപ്പെട്ടു.അധ്യാപകരിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.സ്കൂളിലെ മുഴുവൽ കുട്ടികൾക്കും കാണാൻ കഴിഞ്ഞു.
ഹരിത രസതന്ത്രം
സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തത് ഹരികൃഷ്ണൻ സാർ
(യൂണിറ്റ് സെക്രട്ടറി ശാസ്ത്ര സാഹിത്യ പരിഷത്ത്- നെടുമങ്ങാട്) ഹരിതരസതന്ത്രം പരിചയപ്പെടുത്തിക്കൊണ്ടാണ്. ഭുമിയിൽ രാസപ്രവർത്തനത്തിന്റെ ഫലമായി അടിഞ്ഞുകുടുന്ന മാലിന്യത്തെ മറ്റൊരു തരത്തിൽ വിനിയോഗിച്ച് ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാൻ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും സഞ്ചരിക്കാനായി ഓരോ വാഹനത്തെ ആശ്രയിക്കുമ്പോൾ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർദ്ധിക്കുന്നു.എന്നാൽ ഒരുപാട്പേർ ചേർന്ന് യാത്ര ചെയ്യാൻ ഒരു വാഹനത്തെ ആശ്രയിക്കുമ്പോൾ അത്രത്തോളം മാലിന്യം കുറയുന്നു. ഇതാണ് ഹരിതരസതന്ത്രത്തിന്റെ ഭാഗമായി മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഉളള ശ്രമം. രേഷ്മാകൃഷ്ണ നന്ദി പറഞ്ഞു.
ഹിന്ദിക്ലബ് ഉദ്ഘാടനം
ഞങ്ങളുടെ സ്കൂളിൽ ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഡോ.ശ്രീവിദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുൻപ് ഈ സ്കൂളിൽ അധ്യാപികയായിരുന്ന ശ്രീവിദ്യ ടീച്ചർ ഇപ്പോൾ കൊല്ലം ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയാണ്.ടീച്ചറിന് "मजुलभगन का कथा-साहित्य"-ൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.ഹിന്ദി ഭാഷയെ ക്കുറിച്ചും ഹിന്ദി സാഹിത്യത്തെ കുറിച്ചുമുള്ള അറിവുകൾ പകർന്നു കൊടുത്തു.ഒന്നരമണിക്കൂർ കുട്ടികളെല്ലാവരും ഹിന്ദി ഭാഷയുടെ ലോകത്തായിരുന്നു.സമാപനവേളയിൽ
കുട്ടികൾക്ക് കൂടുതൽ സന്തോഷം പകർന്നു നൽകുന്നതിനായി മനോഹരമായ ഒരു ഗാനം ടീച്ചർ പാടി.ഹിന്ദിക്ലബ് കൺവീനർ ടീച്ചറിന് നന്ദി രേഖപ്പെടുത്തി.
ബ്രൂസ് പെറ്റി,പി.വി.കൃഷ്ണൻ മാഷ്,T.K സുജിത്ത് പിന്നെ ഞങ്ങളും.
ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ശനിയാഴ്ച്ചകനകക്കുന്ന് കൊട്ടാരത്തിൽ ലഭിച്ചത്.IT@School സംഘടിപ്പിച്ചCartoon Animation workshop-ൽ പങ്കെടുക്കാൻ കഴിഞ്ഞത് ഞങ്ങൾ7 പേർക്കാണ്.ലോകപ്രശസ്ത ആസ്ത്രേലിയൻ കാർട്ടൂണിസ്റ്റും അനിമേറ്ററുമായ ബ്രൂസ് പെറ്റി പങ്കെടുക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.രാവിലെ പ്രശസ്ത കാർട്ടൂണിസ്റ്റായ പി.വി.കൃഷ്ണൻ മാഷ് ക്ലാസെടുത്തു.മനുഷ്യമനസ്സ് ഒരു തേനീച്ചക്കൂടു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് അഭിരുചികളുടെ അറകൾ. കല ടെക്നോളജിയുടെ സാധ്യതയിൽ ചെയ്യാൻ കഴിയുന്ന പുതുതലമുറയെഅദ്ദേഹം അഭിനന്ദിച്ചു.ഗ്രാഫിക് കമ്മ്യൂണിക്കേഷൻ വെറുമൊരു തമാശയല്ല സാമൂഹികപ്രാധാന്യമുള്ളതാണ്.നാം വരയ്ക്കുന്ന ഓരോന്നിന്റെയും keylines നാം കണ്ടെത്തി വരയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തി,സ്ഥലം,പ്രശ്നം,വാർത്തകൾ ഇവയ്ക്കു മുന്നിൽ നിരന്തരം തുറന്നിരിക്കുന്ന കണ്ണുകൾ നമുക്കുണ്ടായിരിക്കണം.കുട്ടികളുടെ അനിമേഷൻ കണ്ട് ആസ്വദിച്ച സുജിത്ത്ചേട്ടൻ
(കേരളാകൗമുദിയിലെ കാർട്ടൂണിസ്റ്റ്) കൊച്ചുകാര്യങ്ങളുടെ തമ്പുരാക്കന്മാർഎന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്.വക്രതയുടെ ലാവണ്യം വിഷ്വൽസിന്റെ ശക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.പട്ടം പറത്തി മിന്നലിന്റെ ശക്തിയെക്കുറിച്ച് പഠിച്ച ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരു നല്ല കാർട്ടൂണിസ്റ്റു കൂടിയായിരുന്നു എന്നത് ഞങ്ങൾക്ക്പുതിയ അറിവായിരുന്നു.അദ്ദേഹത്തിന്റെ 'Join or die' എന്ന കാർട്ടൂൺവളരെ വ്യത്യസ്തമായിരുന്നു.ശങ്കർ,അബു എബ്രഹാം എന്നിവരുടെ കാർട്ടൂണുകൾ മുതൽ ഇന്നത്തെ കാർട്ടൂണുകളിൽ എത്തി നിൽക്കുന്നചരിത്രമാണ് ചേട്ടൻ slide presentation-ലൂടെ ഞങ്ങളുമായി പങ്കു വെച്ചത്.ഉച്ച കഴിഞ്ഞ് അങ്കിൾ ബ്രൂസ് ഞങ്ങളോടൊപ്പം കൂടി(ബ്രൂസ് പെറ്റിയെ അങ്ങനെയാണ് വിളിക്കേണ്ടത്.അദ്ദേഹത്തിന്റെ നാട്ടിലൊന്നു തന്നെ സാർ എന്ന വാക്കൊന്നും ഉപയോഗിക്കില്ല.അധ്യാപകരെ പോലും പേരു ചൊല്ലി വിളിക്കാം.ഞങ്ങൾ ഇവിടെ അങ്ങനെ വിളിച്ചാൽ?)ഞങ്ങളുമായി സംസാരിക്കാനാണ് അദ്ദേഹം കൂടൂതൽ സമയംചെലവഴിച്ചത്.കാർമലിലേയും ,കോട്ടൺഹില്ലിലെയും പെൺകുട്ടികൾഇംഗ്ലീഷിൽ തുരുതെരെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഞങ്ങൾ ആദ്യംഒന്നു അമ്പരുന്നു.പിന്നെ ഞങ്ങളും ഇംഗ്ലീഷിൽ വച്ചു കാച്ചിയില്ലേ.അങ്കിൾ ബ്രൂസിനോട് (മലയാളത്തിൽ ചോദിച്ചാൽ വിവർത്തനം ചെയ്യാൻ അവിടെ ആളുണ്ടായിരുന്നെങ്കിലും അപ്പോൾ ഞങ്ങൾക്ക്ഇംഗ്ലീഷിൽ ചോദിക്കാനാണ് തോന്നിയത്.)ഞങ്ങളുടെ നിസാരചോദ്യങ്ങൾ പോലും വളരെ ഗൗരവമായി കേട്ട് എത്ര ശ്രദ്ധയോടും,വിശദമായുമാണ് 82കാരനായ അട്ടദ്ദേഹം മറുപടി പറഞ്ഞത്.ശശി തരൂർ എം.പിയാണ് കുട്ടികൾക്ക് സമ്മാനദാനം നടത്തിയത്.ബ്രൂസ് അങ്കിളിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ഞങ്ങൾ മറന്നില്ല.കാർട്ടൂണിനാൽ ഒരു ഓട്ടോഗ്രാഫ് അല്ലെങ്കിൽ ഒരു ഓർമ്മച്ചെപ്പ്.
രക്ഷകർത്തൃദിനത്തിൽ ഐ.സി.റ്റി ബോധവൽക്കരണം
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ രക്ഷകർത്തൃദിനത്തിൽ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾക്ക് ഐ.റ്റി അധിഷ്ടിത പഠന സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി.ജ്യോതിശാസ്ത്ര പഠനത്തിനു സഹായിക്കുന്ന സ്റ്റെല്ലേറിയം,ഗണിതപഠനം രസകരമാക്കുന്ന ജിയോജിബ്ര,അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി 2D അനിമേഷൻ എന്നിവയാണ് കുട്ടികൾ അച്ഛനമ്മമാർക്ക് പരിചയപ്പെടുത്തിയത്.സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കിയ വിദ്യാർത്ഥികൾ വീടുകളിലെ കമ്പ്യൂട്ടറുകളിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള സഹായവും ഉറപ്പു നൽകി.അജയ്,രഹ്ന,ശ്രുതി,ഷിഹാസ് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഈ സ്കൂളിൽ ഇത്രയും നല്ല പ്രവർത്തനങ്ങൾ നടക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് രക്ഷകർത്താക്കൾ പ്രതികരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയർ ദിനവുമായി ബന്ധപ്പെട്ടു നടന്ന ഐ.റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്,സ്ലൈഡ് പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,വെബ് ഡിസൈനിംഗ്,ഐ.റ്റി പ്രശ്നോത്തരി എന്നിവ നടന്നു.
വെബ്പേജ് @ ഡ്രുപൽ 7
IT@School-ന്റെആഭിമുഖ്യത്തിൽ സ്കൂളിൽ...ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി Webpage Designingൽ Training നടന്നു.Drupal 7ന്റെ IT@SchoolCostemized versionന്റെ ഓഫ് ലൈൻ മോഡിലാണ്ഞങ്ങൾക്ക് ട്രെയിനിംഗ് ലഭിച്ചത്.Websiteന്റെരൂപഘടനയും Content ഉൾപ്പെടുത്തേണ്ട രീതിയുമൊക്കെഞങ്ങൾക്കു മനസ്സിലായി.സെർവർ കമ്പ്യൂട്ടറും ക്ലയിന്റ്കമ്പ്യൂട്ടറും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്ഞങ്ങളറിഞ്ഞു.ടാഗുകളുടെ സഹായമില്ലാതെ 'What you see,What you get'രീതിയിൽ വെബ്കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം(WCMS) ആയ Drupal 7 ഉപയോഗിച്ചുള്ള Webpage നിർമ്മാണം ലളിതമായി തോന്നി.