പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36002 (സംവാദം | സംഭാവനകൾ) (Data Added)

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി, കാർഷിക മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കാനും അവരുടെ കഴിവുകളെ മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂൾ തലത്തിൽ നടത്തുന്ന സംഘടനയാണ് പരിസ്ഥിതി ക്ലബ്ബ്. പോപ്പ് പയസ് Xl  ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശ്രീമതി ജയ്സി ജോസ് ടീച്ചറാണ്. ഈ ക്ലബ്ബിൻറെ പ്രസിഡൻറായി ജിൻസ മറിയം, സെക്രട്ടറിയായി നയനയും തെരഞ്ഞെടുത്തു.

സ്കൂളിലെ പരിസ്ഥിതി ക്ലബ്  ഊർജിതമായി അതിൻറെ  പ്രവർത്തനം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരിക്കുന്നു. ജൈവ പച്ചക്കറി, വിത്ത് വിതരണം, പൂന്തോട്ട നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ   ക്ലബ്ബിൻറെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ച് എട്ടു മുതൽ പത്താം ക്ലാസ് വരെയുള്ള  കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു കൂടാതെ വൃക്ഷത്തൈകൾ സ്കൂൾ ക്യാംപസിൽ നട്ടുപിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിൻറെ ആവശ്യകതയെക്കുറിച്ച്  കുട്ടികൾക്കായി സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു.