ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

  കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന NGC യുടെ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ജൈവ വൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, മാലിന്യ  ന്നിവയാണ് ലക്ഷ്യം. മെച്ചപ്പെട്ട ഒരു നാളെയ്ക്കായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ളപ്രാധാന്യം അംഗങ്ങളെ ബോധ്യപ്പെടുത്തുകയും അവരിലൂടെ ഈ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമാവുന്നുണ്ട്. തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ച് പരിപാലിക്കുക, ഉദ്യാനപരിപാലനം, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ, ശുചീകരണം മുതലായ വ്യത്യസ്ഥ പ്രവർത്തനങ്ങളിൽ അംഗങ്ങൾ പങ്കാളികളാവുന്നു. പരിസ്ഥിതി ക്ലാസുകൾ, വനയാത്രകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. 7, 8, 9, 10 ക്ലാസുകളിൽ നിന്ന് തൽപരരായ 50 കുട്ടികളാണ് അംഗങ്ങൾ. 20 21-22 വർഷത്തെ ഉദ്ഘാടനം 2021 സെപ്തംബർ 11 ന് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി എം.സാദിഖ് അലി നിർവഹിക്കുകയും വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയുമായി കുട്ടികളുമായി സംവദിക്കുകയും ഉണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോകളുടെ പ്രദർശനവും ഉണ്ടായിരുന്നു.