ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി

ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനുകളിലായി നൂറ്റിപ്പതിനേ‍ഴ് കുട്ടികളാണ് പഠിക്കുന്നത്.

  • _പ്രൈമറി തല പ്രവർത്തനങ്ങൾ_*
*ശാസ്ത്രരംഗം പ്രവർത്തനങ്ങൾ*

സിംപിൾ എക്സ്പിരിമെൻ്റ് - റിതിക (5B) പ്രാദേശിക ചിത്രരചന - സൗജൽ കൃഷ്ണ(5C) എൻ്റെ ശാസ്ത്രജ്ഞൻ - ധനിഷ്ചന്ദ് (7C) ശാസ്ത്ര ലേഖനം - അനുദീപ്(5C) ഇൻസ്പയർ അവാർഡ് - അക്ഷയ് കെ പി (6A)

*വായനാ ക്ലബ് രൂപികരിച്ചു*

വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് പുസ്തക പരിചയം നടത്തുകയും കഥയിലെ ഇഷ്ടപ്പെട്ട ഭാഗത്തെ ചിത്രീകരിക്കുകയും ചെയ്തു.

*അധ്യാപക ദിനം*

അധ്യാപന ദനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടി അധ്യാപകർ എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു.

*ഗാന്ധിജയന്തി ദിനം*

ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഗാന്ധിജിയെ അനുകരിച്ച് ഫോട്ടോസ് എടുത്തു. ഗാന്ധിജിയെ വരച്ചു. ഗാന്ധിജയന്തി ക്വിസ് എന്നിവ നടത്തി.

*പരിസ്ഥിതി ദിനം* 

കുട്ടികൾ വീടുകളിൽ ഒരോ മരം വീതം നട്ടു.

*ഓസോൺ ദിനം* 

മുറ്റത്തൊരു തുളസി നടൽ പ്രകാരം കുട്ടികൾ വീടുകളിൽ തുളസി തൈ നട്ടുപിടിപ്പിച്ചു.