സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *രോഗ പ്രതിരോധം*
രോഗ പ്രതിരോധം
ഇന്നത്തെ കാലഘട്ടത്തിൽ രോഗ പ്രതിരോധശേഷി നേടുക എന്നത് എല്ലാ ജനങ്ങളുടെയും ആവശ്യമാണ്. ആദ്യമൊക്കെ നമ്മുടെ ഇടയിൽ കണ്ടുവന്നിരുന്ന സാധാരണ അസുഖങ്ങളാണ്, പനി, ചുമ, ജലദോഷം, എന്നിവ. എന്നാൽ ഇതേ ലക്ഷണങ്ങളുള്ള പുതിയ രോഗം കൂടി ലോകത്തിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരാണ് കൊറോണ അഥവാ കോവിട്-19.ലോക ജനതയെ നിശ്ചലമാക്കിയ ഒന്നാണ് കൊറോണ. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. ഈ അസുഖം കേരളത്തിൽ ആദ്യമായി കണ്ടെത്തിയത് തൃശൂരിലെ ഒരു വിദ്യാർഥിനിയിലാണ് വളരെ വേഗം പിടിക്കുന്ന ഒന്നാണിത്. ഈ അസുഖം പകരാതിരിക്കാൻ നാം രോഗിയുമായി സമ്പർക്കം പുലർത്തിരിക്കുക. രോഗിയുമായി അകലം പാലിക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.പ്രതിരോധ രംഗത്ത് നമ്മുടെ ഗവണ്മെന്റ് പലവിധ കാര്യങ്ങൾ ചെയ്യുന്നു രോഗികൾക്കായി പ്രത്യേകം ഐസൊലേഷൻ വവാർഡുകൾ ഉണ്ടാക്കി. രോഗം പകരാൻ സാധ്യത ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ കോവിഡ് പരിശോധന നടത്തുകയും ചെയ്തു. കൈ കഴുകൽ, മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, എന്നി കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഏതു രോഗം വരുന്നതിനു മുൻപും അതിനെ ചെറുക്കുവനുള്ള രോഗ പ്രതിരോധശേഷിയും ബോധവും നമുക്കുണ്ടായിരിക്കണം. രോഗം വന്ന് ചികില്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നതാണ് വലിയ കാര്യം. ഈ കൊറോണ കാലത് നമ്മുടെ രാജ്യവും സംസ്ഥാനവും എടുത്ത മുൻകരുതലുകളും പ്രതിരോധ നടപിടികളും ലോകത്തിനു തന്നെ മാതൃകയാണ്. കോവിഡിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിച്ച ലൈറ്റ് ആർട്ടിസ്റ്റ് ജെറി 'HOFSTESTARIN'ന്റെ നേതൃത്വത്തിൽ പ്രശസ്തമായ മറ്റെർഹോൺ പർവ്വതത്തിൽ ഇന്ത്യൻ പതാകയുടെ ചിത്രവർണ്ണങ്ങൾ പ്രകാശിപ്പിച്ചു പ്രദർശിപ്പിച്ചത് ഏതൊരു ഇന്ത്യക്കാരനും തല ഉയർത്തി അഭിമാനത്തോടെ നിൽക്കുവാനുള്ള ഒന്നാണ്. രോഗത്തെ ചെറുത്തു നിർത്താനുള്ള ഇന്ത്യയുടെ പോരാട്ടം ഇതിൽ നിന്നും തെളിവായി ഇതോടെ ഇന്ത്യയുടെ പ്രശസ്തി വാനോളമുയർന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം