സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ " രോഗ പ്രതിരോധം "

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ " രോഗ പ്രതിരോധം " എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ " രോഗ പ്രതിരോധം " എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 രോഗ പ്രതിരോധം     
പ്രതിരോധം അർജുന് അമേരിക്ക എന്നും വിസ്മയങ്ങളുടെ ലോകമായിരുന്നു. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും അച്ഛൻ പറഞ്ഞു തന്ന അമേരിക്കൻ സാങ്കേതിക മികവും എല്ലാം അവനിൽ കൗതുകവും ജിജ്ഞാസയും അന്ത

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കഥ

ദിനം വളർത്തി. വർഷത്തിലൊരിക്കൽ നാട്ടിൽ വരുന്ന അച്ഛനോടൊപ്പം തന്നെയും കൊണ്ടു പോകണമെന്ന് അവനെപ്പോഴും കൊഞ്ചിപ്പറയുമായിരുന്നു. നാട്ടിലെ സ്കൂളിൽ പഠിക്കുമ്പോഴും മുത്തച്ഛനോടൊപ്പം കൃഷിയിടത്തിൽ നടക്കുമ്പോഴും അമേരിക്ക എന്ന അത്ഭുതം അവനെ അലട്ടുകയും ആകർഷിക്കുകയും ചെയ്തു കൊണ്ടിരുന്നു.      3 വർഷം മുമ്പുള്ള അവധിക്കാലത്ത് അച്ഛൻ ലീവിന് വന്നത് നിറയെ കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും ഒപ്പം ഒരു സന്തോഷ വാർത്തയുമായിട്ടായിരുന്നു. അമ്മയ്ക്കും അമേരിക്കയിൽ ജോലി ശരിയായി. അർജുനും അവിടത്തെ സ്കൂളിൽ അഡ്മിഷൻ ശരിയാക്കിയിട്ടാണ് അച്ഛൻ വന്നത്. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കൂട്ടുകാരോടെല്ലാം അവൻ വിളിച്ചു പറഞ്ഞു. " ഞാൻ അമേരിക്കയിൽ പോവുകയാണ്. ഞാനിനി അവിടെയാ പഠിക്കുന്നത്. " അങ്ങനെ അവന്റെ ഏറെക്കാലമായുള്ള സ്വപ്നം സഫലമാകുന്നു. ഒരവധിക്കാലത്തിന്റെ അവസാന നാളുകളിലൊന്നിൽ അർജുൻ അച്ഛനോടും അമ്മയോടുമൊപ്പം സുന്ദരമായ അവന്റെ കൊച്ചു ഗ്രാമത്തോട് യാത്ര പറഞ്ഞു. അമേരിക്ക എന്ന സ്വപ്ന ലോകവുമായി അവൻ പെട്ടെന്ന് ഇഴുകിച്ചേർന്നു. സ്കൂളും കൂട്ടുകാരുമെല്ലാം പഠിത്തത്തിൽ മിടുക്കനായ അർജു നെ കൂടുതൽ അടുപ്പിച്ചു. അമേരിക്കയിലെ കണ്ണാടി പോലുള്ള റോഡുകളെ കുറിച്ചും അതിശയിപ്പിക്കുന്ന കെട്ടിടങ്ങളെ കുറിച്ചും മറ്റു കാഴ്ചകളെ കുറിച്ചും നാട്ടിലെ കൂട്ടുകാരോട് വിളിച്ചു പറയുമായിരുന്നു. അങ്ങനെയിരിക്കെ എല്ലാ ലോകരാജ്യങ്ങളിലും .പടർന്നു പിടിച്ച മാരകമായ ഒരു പകർച്ചവ്യാധി പതിനായിരകണക്കിന് ആളുകളുടെ ജീവൻ കവർന്നു. അമേരിക്കയിലും നിരവധി ആളുകളുടെ ജീവൻ ഗ്രസിക്കുകയും രോഗം പടർന്നു പിടിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ അവന് ചെറിയ പനിയും ചുമയും. രോഗലക്ഷണമാണെന്ന് തിരിച്ചറിഞ്ഞു. നാട്ടിലെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണണമെന്ന് വാശി പിടിച്ച് കരഞ്ഞു. കേരളത്തിലെ രോഗ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായി അറിയാവുന്ന അച്ഛൻ അവനെയും അമ്മയെയും നാട്ടിലേക്കയച്ചു. നാട്ടിലെത്തിയ ഉടനെ അർജുനെ അവിടുത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ആഴ്ചയോളം ആശുപ ത്രിയിൽ കഴിഞ്ഞ അർജുന്റെ ചെലവ് പൂർണ്ണമായും സർക്കാർ വഹിച്ചു. രോഗം ഭേദമായി പൂർണ്ണ ആരോഗ്യത്തോടെ അവൻ വീട്ടിലെത്തി. ഇ തിനെടെ ഞെട്ടിക്കുന്ന ഒരു വാർത്തയറിഞ്ഞു. .അവന്റെ അച്ഛന് അസുഖം വളരെ ഗുരുതരമാണ്. വെന്റിലേറ്ററിൽ കഴിയുകയാണ്. ദിവസവും 3 ലക്ഷം രൂപയോളം ചെലവ് വരുന്നു. 2 ദിവസം കഴിഞ്ഞപ്പോൾ ആ ദുഃഖ വാർത്തയുമെത്തി. അർജുന്റെ അച്ഛൻ മരിച്ചു.              അന്നവൻ തിരിച്ചറിഞ്ഞു. കേരളം ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. ഇവിടെ കിട്ടുന്ന പ്രതിരോധവും കരുതലും ലോകത്തൊരിടത്തും കിട്ടില്ല.                               അഭിനന്ദ് ശ്രീവത്സൻ    5 P, സെന്റ് മേരീസ് HSS


Abhinand sreevalsan.
5 P സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കഥ