ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/വിദ്യാരംഗം
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജി യിലും, പി ടി എയിലും ആസൂത്രണം ചെയ്യാറുണ്ട്.
ലക്ഷ്യം
- വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
- മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
- കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ
ചിത്രരചന, കഥാരചന, കഥ പറയൽ ,കവിത രചന, കവിതാലാപനം ,നാടൻപാട്ട് മത്സരം, മാപ്പിളപ്പാട്ട് പാട്ട് ,സംഘഗാനം തുടങ്ങി കുട്ടികളുടെ കലാ ശേഷി വികസിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട മുദ്രാവാക്യം നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,പ്രബന്ധരചന, പ്രസംഗ മത്സരം, കവിത ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, ആൽബം തയ്യാറാക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ പൂർണ്ണ തോതിലുള്ള പങ്കാളിത്തം ഉറപ്പാക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് സാധിക്കുന്നുണ്ട്.