ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ) (' പ്രവർത്തന റിപ്പോർട്ട് 2021-22 മെയ് 31 ന് സ്റ്റാഫ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവർത്തന റിപ്പോർട്ട് 2021-22

മെയ് 31 ന് സ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് അധ്യാപകരുടേയും അനധ്യാപകരുടേയും സഹായത്തോടെ 22 കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയുള്ളസ്റ്റാഫ് മീറ്റിംഗ് കൂടി ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഓൺലൈനായി ക്ലാസ്സുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജൂൺ ഒന്നാം തീയതി തന്നെ ഓൺലൈനായി ക്ലാസ്സുകൾ ആരംഭിച്ചു .ഓൺലൈൻ ക്ലാസ്സ് ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് അധ്യാപകരും അനധ്യാപകരും സഹായത്തോടെ 22 കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഓൺലൈൻ പി ടി എ നടത്തുകയുണ്ടായി .അഞ്ചാം ക്ലാസിലെ പുതിയ കുട്ടികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരികയും പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു. ബാക്കിയുള്ള കുട്ടികൾ ഓൺലൈനായി പ്രവേശനോത്സവത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും ക്ലാസ് പിടിഎ നടത്തുകയും കോവിഡിനെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി.

ജൂൺ-5 -പരിസ്ഥിതി ദിനം

ജൂൺ 5  പരിസ്ഥിതി ദിനത്തിൽ സ്കൂളി ന്റെ .. വിവിധ ഭാഗങ്ങളിൽവൃക്ഷത്തൈകൾ നട്ടു .തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും പോസ്റ്റർ നിർമാണം, പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി അതിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരുകയും ചെയ്തു .
ജൂൺ 19 വായനാദിനം

ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തക വിതരണം നടത്തി. . ജൂൺ19ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ ഓൺലൈനിൽ നിർവഹിച്ചു .സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.ആസ്വാദനക്കുറിപ്പ്,വായനകുറിപ്പ്,സാഹിത്യക്വിസ് എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കായുള്ള പുസ്തകപരിചയം, പത്രവാർത്താവാലോകനം,കാവ്യമഞ്ജരി, കഥാരചന,കവിതാരചന എന്നിവ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

   ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ  U P അധ്യാപികമാരായ സുനിതമ്മ ടീച്ചർ, ലേഖ ടീച്ചർ എന്നിവരുടെ നേത്യത്വത്തിൽ  കുട്ടികൾ  ബഷീർ രചനകൾ വായിക്കുകയും ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം വീ‍‍ഡിയോയിലുടെ അവതരിപ്പിച്ചു .

ജൂലൈ 8 സ്മാർട്ട്ഫോൺ പ്രൈമറി തല ഉദ്ഘാടനവും ഫോൺ വിതരണവും.അധ്യാപികമാരായ ദീപാ വി,ലേഖ ബി നായർ, അജിതാ എം ബി എന്നിവരുടെയും മറ്റ് അധ്യാപകരുടെ സഹകരണവും ഉണ്ടായിരുന്നു. യു പി വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു.

ജൂലൈ 21 ചാന്ദ്രദിനം.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഓൺലൈൻ ക്വിസ് മത്സരം,ചന്ദ്രദിനപതിപ്പ് തുടങ്ങി വിവിധ പരിപാടികൾ നടത്തി. 

അബ്ദുൽ കലാം ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ പുസ്തകപരിചയം നടത്തി.

അമൃതോത്സവംപരിപാടിയുമായി ബന്ധപ്പെട്ട് പ്രാദേശിക ചരിത്ര രചന മത്സരം, . ഓൺലൈൻ പ്രസംഗം, ദേശഭക്തിഗാന മത്സരം , പ്രശ്നോത്തരി എന്നിവ നടത്തി . ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ സബ്ജില്ലാ തലത്തിലേയ്ക്ക് മൽസരിപ്പിച്ചു. എച്ച്എസ്എസ് വിഭാഗത്തിൽ പ്രശ്നോത്തരി മത്സര ത്തിൽ ആൽബിൻ സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.സ്കൂളിലെ Knowledge hunterഎന്ന ക്വിസ് ഗ്രൂപ്പിലൂടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് കോമ്പറ്റീഷൻ നടത്തിവരുന്നു .

സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് പതാകയുയർത്തി. സ്കൗട്ട്,ജെ ആർ സി,ഗൈഡ് തുടങ്ങിയ യൂണിറ്റിലെ അഞ്ചു കുട്ടികൾ വീതം പങ്കെടുത്തു. എച്ച് എം ഗീതാ ദേവി ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം, ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

ചിങ്ങം 1 കർഷക ദിനത്തിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 10 കുട്ടികൾ വീതം ചേർന്ന് ഇഞ്ചി കൃഷിക്ക് തുടക്കം കുറിച്ചു. യുവകർഷകൻ സുജിത്തിനെ ആദരിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശുചീകരണം, ഗാന്ധിജി ക്വിസ് എന്നിവ  നടത്തി. കൊയ്ത്തുൽസവം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

13/9/2021 ൽ "മക്കൾക്കൊപ്പം" പരിപാടിയിൽ രാജു സാറും,സന്തോഷ് സാറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുത്തു. 'വീട്ടിലൊരു ലാബ്','ഗണിതം മധുരം' എന്നിവയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഓൺലൈനായി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി.

താലോലം പദ്ധതി

കുട്ടികളുടെ വീടുകളിൽ ക്ഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപിച്ച പദ്ധതി മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അപർണ രാജനു . വീട് പുനർനിർമ്മിച്ച് നൽകി.

ചികിത്‌സാസഹായം

അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി കാഴ്ച തകരാറുള്ളഎനട്ടാം ക്ലാസ്സിലെ അർജുനൻ സൈജുവിനുചികിത്സാ സഹായം നൽകി.

തിരികെ സ്കൂളിലേയ്ക്ക്

കോവി ഡ് മഹാമാരിയെ തുടർന്ന് സ്കൂൾ പഠനം നിർത്തിവെച്ച സാഹചര്യത്തിൽ നവംബർ ഒന്നിന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ ,ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്നു.സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു .അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി .ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഓരോ ക്ലാസ്സ് മുറികളുടെ മുകളിലും ക്ലാസ്സും ഡിവിഷനും രേഖപ്പെടുത്തി.തലേദിവസം തന്നെ ഓരോ ക്ലാസിലെയും അഞ്ചു രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും പരിസ്ഥിതിസൗഹൃദ അലങ്കാര വസ്തുക്കൾ കൊണ്ട് അലങ്കരിച്ചു .നവംബർ 1ന് പ്രവേശനോത്സവം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ ഉദ്ഘാടനം നിർവഹി |ച്ചു. പുതിയ കുട്ടികളെ നാസിക് ഡോൾ അകമ്പടിയോടെ ആനയിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനപ്പൊതികൾ ,മധുരപലഹാരം നൽകി . കൂടാതെ സാനിറ്റെസറും മാസ്ക്കുംവിതരണം ചെയ്തു. കുട്ടികളെ രണ്ട് ബാച്ചുകൾ ആക്കി തിരിച്ച് ക്ലാസ് ആരംഭിച്ചു. സ്കൂളിൽ വരാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പുവരുത്തി.

മട്ടുപ്പാവ് കൃഷി

സ്കൂളിൽ മട്ടുപ്പാവ് കൃഷി തുടങ്ങി. എൻസിസി ,,എസ്പിസി ,എൻഎസ്എസ് ഇവരുടെ നേതൃത്വത്തിലാണ് മട്ടുപ്പാവ് കൃഷി നടത്തുന്നത് .ഇതിന്റെഉദ്ഘാടനം ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. SPC ക്യാമ്പ് , ക്രിസ്തുമസ് അവധിദിനത്തിൽ എസ് പി സി ,എൻ എസ് എസ് .ക്യാമ്പുകൾനടന്നു .വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .

"യുറീക്ക വിജ്ഞാനോത്സവം" സ്കൂൾതലവും പഞ്ചായത്ത് തലവും സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പിന്തുണ നൽകിക്കൊണ്ട് ചിത്രരചനാ മത്സരം നടത്തുകയും ആ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വേണ്ട പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.

"യു എസ് എസ്",എൻ എം എം എസ് സ്കോളർഷിപ്പിന് വേണ്ടിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വരുന്നു.

ക്ലാസ്സ് PTA

പത്താം ക്ലാസ്സുകാരുടെ ക്ലാസ് PTA  ഓഫ് ലൈനായി സംഘടിപ്പിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ

   • RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടത്തിന്റെ നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്നു
   • സ്ക്കൂൾ  ഗ്രൗണ്ട് നവീകരണത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ച് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
മൂന്ന് ലക്ഷം രൂപ അനുവദിച്ച് വോളി ബോൾ ഗ്രൗണ്ട് പൂർത്തിയായി കഴിഞ്ഞു. 
   •  പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.  
   • ജില്ലാ പഞ്ചായത്തിന്റെ ഒമ്പത് ലക്ഷം രൂപ രൂപ ഉപയോഗപ്പെടുത്തി ഹയർസെക്കൻഡറി ലാബ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.