ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
   സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് കാലമായതിനാൽ ഓൺലൈൻ പരിപാടികളാണ് സംഘടിപ്പിച്ചത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ ഇഖ്ബാൽ മങ്കടയുടെ സ്വാതന്ത്യ ദിന പ്രഭാഷണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സാംസ്കാരികപരിപാടികൾ നടന്നു. സ്കൂൾ യൂടൂബ് ചാനൽ വഴിയാണ് പരിപാടികൾ സംപ്രേഷണം ചെയ്തത്. വീഡിയോ കാണാം.

അതോടൊപ്പം മലബാറിലെ  സ്വാതന്ത്ര സമര പോരാളികളെ വിദ്യാർത്ഥികൾ അനുസ്മരിക്കുന്ന സ്മരണ ഡോക്യുമെന്ററിയും പുറത്തിറക്കി. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ് മത്സരം സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ മത്സര ചിത്രങ്ങളിലൂടെ
ഡിജിറ്റൽ പോസ്റ്റർ 1
ഡിജിറ്റൽ പോസ്റ്റർ മത്സര ചിത്രങ്ങളിലൂടെ
ഡിജിറ്റൽ പോസ്റ്റർ-2
ഡിജിറ്റൽ പോസ്റ്റർ മത്സര ചിത്രങ്ങളിലൂടെ
ഡിജിറ്റൽ പോസ്റ്റർ-3
   ഭരണ ഘടന ദിനാചരണത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി കത്തെഴുതു മത്സരം സംഘടിപ്പിച്ചു. പൗരബോധമുള്ള പുതിയ തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് അവരുടെ പരിസരത്തു നിന്നും ഉള്ള പ്രശ്നങ്ങൾ അധികാര സ്ഥാനങ്ങളിലുള്ളവരെ അറിയിക്കുന്നതിലേക്കായി കാതുകൾ തയ്യാറാക്കാൻ നിർദേശിച്ചു. അത് പ്രകാരം വിദ്യാർഥികൾ അവരവരുടെ വീടും പരിസരവുമായി ബന്ധപ്പെട്ടതോ സ്‌കൂളുമായി ബന്ധപ്പെട്ടുള്ളതോ സാമൂഹ്യ പ്രസക്തി ഉള്ളതുമായ വിവിധ വിഷയങ്ങളിൽ കത്തുകൾ തയ്യാറാക്കി സ്കൂളിൽ ഒരുക്കിയിരുന്ന കത്ത് പെട്ടിയിൽ നിക്ഷേപിച്ചു. മികച്ച കത്തിന് സമ്മാനം നൽകി. അതോടൊപ്പം വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം സ്കൂളിൽ പ്രദർശിപ്പിച്ചു
ഭരണ ഘടനയുടെ ആമുഖം
ഭരണ ഘടനയുടെ ആമുഖം