ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറതായി നടന്നുവരുന്നുണ്ട്. "സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും വർദ്ധിപ്പിക്കക " എന്നതാണ് ഊ ക്ലബിൻെറ പ്രധാന ഉദ്ദേശ്യം. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻെറ പ്രാധാന്യത്തോടെ ക്ലബ്ബ്അംഗങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. മഹാമാരി മൂലം സ്കൂളിൽ കുട്ടികൾ എത്താതിരുന്നതിനാൽ ഓൺ ലെെൻ ആയിട്ടാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടന്നത്.
ലോകജനസംഖ്യാദിനം
ജൂലെെ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് എൽ.പി.,യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ പോസ്റ്റർ നിർമാണ മത്സരവും ജനസംഖ്യാദിന ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരം ഗൂഗിൾ ഫോം വഴിയാണ് നടത്തിയത്