എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ) ('ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ അധിഷ്ഠിതമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ അധിഷ്ഠിതമാണ് . പ്രായോഗിക ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യമുള്ള മറ്റൊരു  വിഷയം ഇല്ല .കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി  വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒന്നാണ് ഗണിത ക്ലബ് .എല്ലാ സ്കൂൾ വർഷവും തുടങ്ങി പഠനം ആരംഭിക്കുന്ന മുറയ്ക്ക് ക്ലബ്ബ് പ്രവർത്തനവും തുടങ്ങുന്നു .അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഉള്ള ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ വീതം  ഇതിൽ  അംഗങ്ങളാണ്. ആദ്യ യോഗത്തിൽ തന്നെ പ്രസിഡൻ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നു. മാസത്തിലൊരിക്കൽ ക്ലബ്ബഗങ്ങൾ യുപി ഹൈസ്കൂൾ ഗണിത അധ്യാപകരുടെ മേൽനോട്ടത്തിൽ യോഗം ചേരുന്നു .

ക്വിസ് മത്സരങ്ങൾ ,ഗണിത പൂക്കളമത്സരം, ഗണിത അസംബ്ലി തുടങ്ങിയ ക്രിയാത്മക പരിപാടികൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. ക്ലാസ് മുറികളിലെ ഡസ്റ്റ്ബിന്നുകൾ കുട്ടികൾ തനിയെ നിർമ്മിച്ച വിവിധ തരം സ്തംഭങ്ങളാണ്. എം ടി എസ് ഇ എല്ലാവർഷവും നടത്തിവരുന്നു. ഇതിൽ സംസ്ഥാനതലം വരെ കുട്ടികൾ എത്തുകയുംനേട്ടം കൊയ്യുകയും ചെയ്യാറുണ്ട്.

ഗണിതാഭിരുചിയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട്സ്കൂൾ തലമേള വളരെ വിപുലമായി സംഘടിപ്പിക്കുന്നു .യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുന്നു .ഒന്നാം സ്ഥാനക്കാർ സബ് ജില്ലാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും പങ്കെടുക്കുകയും മികവ്  തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിലെ ഗണിത പസിൽ കോർണറിൽ കുട്ടികൾ സജീവ പങ്കാളികളാണ്.

ഇതോടൊപ്പം ഈ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ഓൺലൈനായി മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു.കൂട്ടി കൾക്ക് ഗണിത അഭിരുചി ഉണ്ടാക്കുന്നതിനായി നെടുമുടി നായർസമാജം സ്കൂളിലെ അധ്യാപികയും ഗണിതത്തിൽ ഡോക്ടറേറ്റ് ലഭിച്ചതുമായ രശ്മി ടീച്ചർ നയിച്ച ക്ലാ'സ് ഉണ്ടായിരുന്നു . കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവും ആയിരുന്നു ആ ക്ലാസ്സ്.

ഗണിതാഭിരുചിയുള്ള  പുതിയ തലമുറയെ ആണ് ഞങ്ങൾ വാർത്തെടുക്കുന്നത് എന്ന് അഭിമാനപൂർവ്വം പറയട്ടെ