ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/അക്ഷരവൃക്ഷം/“പരിസ്ഥിതി മലിനീകരണവും മനുഷ്യൻറെ കൈകടത്തലുo”
“പരിസ്ഥിതി മലിനീകരണവും മനുഷ്യന്റെ കൈകടത്തലും”
പരിസ്ഥിതി മലിനീകരണം മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രതികൂലമായി ബാധിക്കുന്നു. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല. അവയെ ഫലപ്രദമായി നേരിടാൻ കഴിയാതെ ഇരിക്കുമ്പോളാണ് ദുരന്തമായി മാറുന്നത്. Oxygen സാന്നിധ്യം അപകടകരമായ നിലയിൽ കുറയുന്നു. 1)പരിസ്ഥിതി മലിനീകരണം നാം അധിവസിക്കുന്ന ആവാസവ്യവസ്ഥയെ പരിസ്ഥിതി എന്ന് പറയുന്നു. അത് പല കാരണങ്ങളാലും മലിനീകരിക്കപ്പെടുന്നു. ഇന്നത്തെ പരിസ്ഥിതിയുടെ അവസ്ഥയുടെ കാരണം വർഷങ്ങളായി ഭൂമിയേയും അതിന്റെ സമ്പത്തിനെയും ചൂഷണം ചെയ്യുന്നതാണ്. ഭൂമിക്ക് അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ പറ്റുന്നില്ല എന്തുകൊണ്ട് എന്നാൽ പരിസ്ഥിതി വളരെയധികം മലിനീകരിക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണത്തിന് കാരണക്കാരൻ മനുഷ്യൻ തന്നെയാണ്. 2)വായുമലിനീകരണം ഫാക്ടറികളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും പുറത്തു വിടുന്ന പൊടിയും പുകയും ഇതിനുപുറമെ പ്ലാസ്റ്റിക് കത്തിക്കുന്നത് തുടങ്ങിയവയും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കൂട്ടുന്നു. മനുഷ്യനിലെ ശ്വസന വ്യവസ്ഥയെ തകരാറിലാക്കുന്നു. 3)മലിനീകരണം കര, മണ്ണ് ,ഭക്ഷണം എന്നിവയെ ബാധിക്കുന്നു രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഇതൊക്കെ മണ്ണിലെ ജൈവാംശം നഷ്ടപ്പെടുത്തുന്നത് കാരണമാകുന്നു. 4)ജലത്തെ ബാധിക്കുന്നു നമ്മൾ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജലാശയങ്ങളിൽ നിന്നാണ്. പക്ഷേ ഫാക്ടറികളിൽ നിന്ന് പുറത്തുവിടുന്ന വിഷവസ്തുക്കൾ ജലാശയ മലിനീകരണം നടത്തുന്നു. ഇത് ജലാശയത്തിലെ ജീവജാലങ്ങളെ കൊല്ലുന്ന അതോടൊപ്പം മനുഷ്യനെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. 5)ഭക്ഷണത്തെ ബാധിക്കുന്നു മലിനീകരണം കലർന്ന മണ്ണും ജലവും കാർഷിക ഉൽപ്പന്നങ്ങളെ വിഷാംശം ആക്കി തീർക്കുന്നു. ഇത് മനുഷ്യനെ ആരോഗ്യത്തെ ബാധിക്കുന്നു ഇതിനുദാഹരണമാണ് എൻഡോസൾഫാൻ . 6)കാലാവസ്ഥയെ ബാധിക്കുന്നു
കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് ആഗോളതാപനം കൊണ്ടാണ്. അതികഠിനമായ ചൂട്, ചിലപ്പോൾ അതികഠിനമായ തണുപ്പ് ഇതൊക്കെ ഉദാഹരണമാണ്. ഇതിനുപുറമെ ഭൂമികുലുക്കം, വെള്ളപ്പൊക്കം, അഗ്നിപർവ്വതസ്ഫോടനം, അസാധാരണമായ ഇടിമിന്നൽ, ആസിഡ് മഴ ഇതെല്ലാം കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടാകുന്നതാണ്. ഇതിനെല്ലാം പ്രധാന കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ്. ഈ നില തുടർന്നാൽ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാകില്ല.മനുഷ്യനും മറ്റു ജീവജാലങ്ങളും നിലനിൽപ്പിനുവേണ്ടി ഭൂമിയാണ് ആശ്രയിക്കുന്നത് ഭൂമിയാണ് നമ്മുടെ മാതാവ് ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പ്രതിവിധി ഭൂമിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുകയും അത്യാഗ്രഹത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യാതെ ഇരിക്കുകയും വേണം. ശുദ്ധജലം, ശുദ്ധവായു അത്യാവശ്യമാണ്. ഭൂമി മാത്രമാണ് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം .
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം ബോട്ടിൽ വാട്ടർ ഉപയോഗിക്കണം ജലം പാഴാക്കരുത് ശുദ്ധജല സംരക്ഷണം ഉറപ്പുവരുത്തണം മലിനവസ്തുക്കൾ മണ്ണിലേക്കും ജലത്തിലേക്ക് തള്ളിവിടരുത് ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വിടുന്ന പൊടിയും പുകയും വിദഗ്ധമായി കൈകാര്യം ചെയ്യണം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം